ദത്തുപുത്രന്മാരെ ലൈംഗികമായി ദുരുപയോഗിച്ചു, അശ്ലീല ചിത്രം നിര്‍മിച്ചു; ഗേ ദമ്പതികൾക്ക് 100 വർഷം ജയിൽ ശിക്ഷ
കുട്ടികൾക്ക് വെറും മൂന്നും അഞ്ചും വയസ്സുള്ളപ്പോഴാണ് പീഡനം ആരംഭിച്ചതെന്നാണ് റിപ്പോർട്ട്. സുഹൃത്തുക്കളോട് പീഡനത്തെക്കുറിച്ച് സക്കറിയ വെളിപ്പെടുത്തി. കുട്ടി പീഡിപ്പിക്കപ്പെടുന്നതിൻ്റെ ചിത്രങ്ങൾ സഹിതമായിരുന്നു കൂട്ടുകാരുടെ മുന്നിൽ വീമ്പിളക്കൽ.
വാഷിങ്ടൺ: ദത്തെടുത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ സ്വവർഗ ദമ്പതികൾക്ക് 100 വർഷത്തെ ജയിൽ ശിക്ഷ. ജോർജിയയിൽ നിന്നുള്ള സ്വവർഗ ദമ്പതികളായ വില്യം സുലോക്ക് (34), സക്കറി സുലോക്ക് (36) എന്നിവർക്കാണ് പരോളില്ലാതെ ശിക്ഷ വിധിച്ചതെന്ന് വാൾട്ടൺ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ് അറിയിച്ചു. 12, 10 വയസ്സുള്ള കുട്ടികളാണ് പീഡനത്തിനിരയായത്. ക്രിസ്ത്യൻ സംഘടന വഴിയാണ് ഇവർ കുട്ടികളെ ദത്തെടുത്തത്. സക്കറി സുലോക് ബാങ്ക് ജീവനക്കാരനും വില്യം ഒരു സർക്കാർ ജീവനക്കാരനുമാണ്. ദമ്പതികൾ ആൺകുട്ടികളെ പതിവായി ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ലൈംഗിക പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ നിർബന്ധിക്കുകയും പീഡോഫിലിക് അശ്ലീലചിത്രങ്ങൾ നിർമ്മിക്കാൻ സംഭവങ്ങൾ റെക്കോർഡു ചെയ്യുകയും ചെയ്തു.
കുട്ടികൾക്ക് വെറും മൂന്നും അഞ്ചും വയസ്സുള്ളപ്പോഴാണ് പീഡനം ആരംഭിച്ചതെന്നാണ് റിപ്പോർട്ട്. സുഹൃത്തുക്കളോട് പീഡനത്തെക്കുറിച്ച് സക്കറിയ വെളിപ്പെടുത്തി. കുട്ടി പീഡിപ്പിക്കപ്പെടുന്നതിൻ്റെ ചിത്രങ്ങൾ സഹിതമായിരുന്നു കൂട്ടുകാരുടെ മുന്നിൽ വീമ്പിളക്കൽ. ആൺകുട്ടികളെ ചൂഷണം ചെയ്യാൻ അവർ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ചതായി ആരോപിക്കപ്പെടുന്നു. പരാതിയെ തുടർന്ന് പൊലീസ് നടത്തിയ റെയ്ഡിൽ നിരവധി തെളിവുകൾ ലഭിച്ചു.
കുട്ടികളുടെ അശ്ലീല ചിത്രം ഡൗൺലോഡ് ചെയ്തതിന് ഇവരുടെ സംഘത്തിലെ അംഗം പിടിക്കപ്പെട്ടതിനെത്തുടർന്നാണ് 2022 ൽ ദമ്പതികളെ അറസ്റ്റിലായത്. തിരച്ചിലിനെത്തുടർന്ന്, നിരീക്ഷണ ഫൂട്ടേജുകളും മൊബൈൽ ഡാറ്റയും ഉൾപ്പെടുന്ന ഗ്രാഫിക് ഇമേജുകളും വീഡിയോകളും ദുരുപയോഗം ചർച്ച ചെയ്യുന്ന വാചക സന്ദേശങ്ങളും ഉൾപ്പെടെ ഏഴ് ടെറാബൈറ്റിലധികം ഡിജിറ്റൽ തെളിവുകൾ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയതായി ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു.