ഇന്ത്യയിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ റഷ്യക്കെതിരെ ജി 7 രാജ്യങ്ങളുടെ കൂടിയാലോചന, കൂടുതൽ ഉപരോധത്തിന് നീക്കം

അമേരിക്ക, ബ്രിട്ടൻ, കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ എന്നിവയാണ് ജി 7 രാജ്യങ്ങൾ

g7 nations against russia in ukraine war between g 20 summit india asd

ബെംഗളുരു: റഷ്യയ്ക്ക് മേൽ കൂടുതൽ ഉപരോധങ്ങൾ ആലോചിച്ച് ജി 7 രാജ്യങ്ങൾ. ബെംഗളുരുവിൽ നടക്കുന്ന ജി 20 ഉച്ചകോടിക്കിടെയാണ് ജി 7 രാജ്യങ്ങൾ യോഗം ചേർന്നത്. നിലവിലെ ഉപരോധങ്ങൾ റഷ്യ മറികടക്കുന്നത് തടയാനുള്ള വഴികളും യോഗത്തിൽ ചർച്ചയായി. യുക്രൈന് കൂടുതൽ ധനസഹായം എത്തിക്കുന്നതിനെക്കുറിച്ചും യോഗം ചർച്ച ചെയ്തു. യുക്രൈനിൽ സമാധാനം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം ഐക്യരാഷ്ട്രസഭയിൽ വോട്ടിനിടാനിരിക്കെയാണ് ജി 7 രാജ്യങ്ങളുടെ കൂടിയാലോചന. അമേരിക്ക, ബ്രിട്ടൻ, കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ എന്നിവയാണ് ജി 7 രാജ്യങ്ങൾ.

മോദിക്കെതിരായ പരാമർശം: അറസ്റ്റിലായി മണക്കൂറുകൾക്കം പുറത്തിറങ്ങി; സത്യം ജയിച്ചെന്ന് പവൻ ഖേര, ഉജ്ജ്വല സ്വീകരണം

അതേസമയം ജി 20 ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യ സന്ദർശിക്കുന്ന വിദേശയാത്രക്കാർക്ക് കഴിഞ്ഞ ദിവസം യു പി ഐ പേയ്മെന്റ് സേവനം ആ‍ർ ബി ഐ ലഭ്യമാക്കിയിരുന്നു. ജി 20 രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാർക്കാണ് നിലവിൽ യു പി ഐ പേയ്മെന്റ് സേവനം ആ‍ർ ബി ഐ  അനുവദിച്ചിരിക്കുന്നത്. ദില്ലി, മുംബൈ, ബെംഗളൂരു വിമാനത്താവളങ്ങളിലാണ് ആദ്യ ഘട്ടത്തിൽ ഇത്തരക്കാർക്ക് യു പി ഐ പേയ്മെന്റ് സേവനം ലഭിക്കുകയെന്നും ആ‍ർ ബി ഐ വ്യക്തമാക്കിയിട്ടുണ്ട്. അന്ന് മുതൽ തന്നെ യു പി ഐ പേയ്മെന്റ് സേവനം ജി 20 രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാർക്ക് ലഭിക്കുകയും ചെയ്യുമെന്നും ആ‍ർ ബി ഐ പ്രസ്താവനയിൽ അറിയിച്ചിരുന്നു. യോഗ്യരായ യാത്രക്കാർക്ക് പേയ്‌മെന്റുകൾ നടത്തുന്നതിന് യു പി ഐയുമായി ലിങ്ക് ചെയ്‌ത പ്രീ പെയ്ഡ് പേയ്‌മെന്റ് ഇൻസ്ട്രുമെന്റ് വാലറ്റുകളാണ് നൽകുക. ഈ പി പി ഐ ഉപയോഗിച്ച് യു പി ഐ പേയ്മെന്റുകൾ നടത്താനാകും. തുടക്കത്തിൽ ഐ സി ഐ സി ഐ, ഐ ഡി എപ് സി പിപിഐ ദാതാക്കളായ പൈൻ ലാബ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ട്രാൻസ്‌കോർപ്പ് ഇന്റർനാഷണൽ ലിമിറ്റഡ് എന്നിവരാണ് യു പി ഐ ലിങ്ക്ഡ് വാലറ്റുകൾ നൽകുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios