ബ്രിട്ടീഷ് പ്രധാനമന്ത്രിയെ കണ്ട് മോദി; ഇന്ത്യൻ സാമ്പത്തിക കുറ്റവാളികളെ കുറിച്ച് ചർച്ച, നിർണായക നീക്കം

സാമ്പത്തിക കുറ്റകൃത്യങ്ങൾ നടത്തിയ ശേഷം യുകെയിലേക്ക് കടന്നുകളഞ്ഞ ഇന്ത്യൻ സാമ്പത്തിക കുറ്റവാളികളുടെ വിഷയം ചർച്ചയാക്കി മോദി. 

G20 Summit in Brazil Narendra Modi meets British PM Keir Starmer Discussion on Indian economic offenders residing in the UK

റിയോ: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമറുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബ്രസീലിൽ നടക്കുന്ന ജി 20 ഉച്ചകോടിക്കിടെയായിരുന്നു കൂടിക്കാഴ്ച. ഇരു രാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിനായുള്ള (എഫ്ടിഎ) ചർച്ചകൾ പുനരാരംഭിക്കുന്നതും യുകെയിൽ താമസിക്കുന്ന ഇന്ത്യൻ സാമ്പത്തിക കുറ്റവാളികളുമായി ബന്ധപ്പെട്ട വിഷയങ്ങളും ഇരുനേതാക്കളും ചർച്ച ചെയ്തതായാണ് റിപ്പോർട്ട്. 

ഈ വർഷമാദ്യം മുടങ്ങിയ സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചർച്ചകൾ പുനരാരംഭിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത ഇരു നേതാക്കളും പ്രകടിപ്പിച്ചു. ഇരു രാജ്യങ്ങൾക്കും പരസ്പര നേട്ടമുണ്ടാക്കാൻ കഴിയുന്ന ഒരു വ്യാപാര കരാർ ഇന്ത്യയുമായി ചർച്ച ചെയ്യാൻ യുകെ പ്രതിജ്ഞാബദ്ധമാണെന്ന് സ്റ്റാർമർ പറഞ്ഞു. ഇന്ത്യയുമായുള്ള പുതിയ വ്യാപാര കരാർ സാമ്പത്തിക ബന്ധങ്ങൾ മെച്ചപ്പെടുത്തുക മാത്രമല്ല യുകെയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇക്കഴിഞ്ഞ ജൂലൈയിൽ യുകെയിലെ സാമ്പത്തിക വളർച്ചയ്ക്കും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുമായി വ്യാപാരം വർദ്ധിപ്പിക്കേണ്ടതിൻ്റെ പ്രാധാന്യത്തെ കുറിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി സംസാരിച്ചിരുന്നു.

സാമ്പത്തിക കുറ്റകൃത്യങ്ങൾ നടത്തിയ ശേഷം യുകെയിലേക്ക് കടന്നുകളഞ്ഞ ഇന്ത്യൻ സാമ്പത്തിക കുറ്റവാളികളുടെ വിഷയം ചർച്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നയിച്ചു. യുകെയിലേയ്ക്ക് കടന്ന ഇത്തരം കുറ്റവാളികൾക്കെതിരെ നടപടിയെടുക്കാൻ കേന്ദ്രസർക്കാർ ബ്രിട്ടീഷ് സർക്കാരിന് മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും കുടിയേറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങളും ഇരുവരും ചർച്ച ചെയ്തെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയും പ്രസ്താവനയിലൂടെ അറിയിച്ചു. 

READ MORE: ടെൽ അവീവിൽ ഹിസ്ബുല്ലയുടെ ആക്രമണം? പടുകൂറ്റൻ മാളിന് സമീപം റോക്കറ്റ് പതിച്ചതായി റിപ്പോർട്ട്

Latest Videos
Follow Us:
Download App:
  • android
  • ios