വാക്സിന്‍ സ്വീകരിച്ചാല്‍ ബിയര്‍ സൗജന്യം; വേറിട്ട പദ്ധതിയുമായി ന്യൂ ജേഴ്സി

21 വയസിന് മുകളില്‍ പ്രായമുള്ള ന്യൂ ജേഴ്സിക്കാര്‍ക്കാണ് സൗജന്യമായി ബിയര്‍ ലഭിക്കുക. മെയ് മാസത്തില്‍ കൊവിഡ് വാക്സിന്‍റെ ആദ്യ ഷോട്ട് സ്വീകരിക്കണമെന്നത് മാത്രമാണ് നിബന്ധന. 

free beer to those who get a Covid-19 vaccine in May new program in New Jersey

കൂടുതല്‍ ആളുകളിലേക്ക്  കൊവിഡ് വാക്സിന്‍ എത്തിക്കുന്നതിന് വ്യത്യസ്ത ആശയവുമായി ന്യൂ ജേഴ്സി. മെയ് മാസത്തില്‍ വാക്സിന്‍ എടുക്കുന്ന ന്യൂ ജേഴ്സിക്കാര്‍ക്ക് സൗജന്യമായി ബിയര്‍ നല്‍കുമെന്നാണ് ന്യൂ ജേഴ്സി ഗവര്‍ണര്‍ ഫില്‍ മര്‍ഫി തിങ്കളാഴ്ച വ്യക്തമാക്കിയത്. പന്ത്രണ്ടോളം ബിയര്‍ നിര്‍മ്മാതാക്കളെ ഉള്‍പ്പെടുത്തിയാണ് ഷോട്ട് ആന്‍ഡ് ബിയര്‍ എന്ന പദ്ധതി പ്രഖ്യാപിച്ചരിക്കുന്നത്.

21 വയസിന് മുകളില്‍ പ്രായമുള്ള ന്യൂ ജേഴ്സിക്കാര്‍ക്കാണ് സൗജന്യമായി ബിയര്‍ ലഭിക്കുക. മെയ് മാസത്തില്‍ കൊവിഡ് വാക്സിന്‍റെ ആദ്യ ഷോട്ട് സ്വീകരിക്കണമെന്നത് മാത്രമാണ് നിബന്ധന. വാക്സിനേഷന്‍ കാര്‍ഡുമായി പദ്ധതിയുമായി ബിയര്‍ ഷോപ്പുകളില്‍ ചെന്നാല്‍ ബിയര്‍ ലഭിക്കും. ഓപ്പറേഷന്‍ ജേഴ്സി സമ്മര്‍ എന്ന പദ്ധതിയിലാണ് ഈ പരിപാടിയും ഉള്‍പ്പെട്ടിരിക്കുന്നത്. വാക്സിന്‍ വിതരണത്തിന് വാക്ക് ഇന്‍ അപ്പോയിന്‍റ്മെന്‍റുകളും മെഗാ ക്യാപുകളുമാണ് ഇവിടെ സംഘടിപ്പിക്കുന്നത്.

ജൂണ്‍ 30 ന് മുന്‍പ് 4.7 ദശലക്ഷം ആളുകള്‍ക്ക് വാക്സിന്‍ നല്‍കുകയെന്ന പ്രാഥമിക ലക്ഷ്യം എത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് തീരുമാനമെന്നും ഫില്‍ മര്‍ഫി വ്യക്തമാക്കി. പ്രാന്ത പ്രദേശങ്ങളിലും വാക്സിന്‍ സംബന്ധിച്ചുള്ള വിവരം എത്തിക്കാനും ന്യൂ ജേഴ്സി ശ്രമിക്കുന്നുണ്ട്. മതനേതൃത്വവുമായി ചേര്‍ന്ന് ആളുകളെ വാക്സിന്‍ സ്വീകരിക്കേണ്ട ആവശ്യകതയേക്കുറിച്ചും ബോധവല്‍ക്കരണം നടത്തുന്നുണ്ട്. തിങ്കളാഴ്ചത്തെ കണക്കുകള്‍ അനുസരിച്ച് ന്യൂ ജേഴ്സിയിലെ 37 ശതമാനം ആളുകളാണ് വാക്സിന്‍ സ്വീകരിച്ചിട്ടുള്ളത്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios