ഗാസയില്‍ നാല് കിലോമീറ്റര്‍ ദൂരമുള്ള അത്യാധുനീക സംവിധാനങ്ങളോടെയുള്ള ഏറ്റവും വലിയ തുരങ്കം !

ദശലക്ഷക്കണക്കിന് ഡോളര്‍ ചെലവഴിച്ച് വര്‍ഷങ്ങളെടുത്താണ് തുരങ്ക നിര്‍മ്മാണം. തുരങ്കത്തിനുള്ളില്‍ റെയില്‍, വൈദ്യുതി, ഡ്രെയിനേജ്, മറ്റ് ആശയവിനിമയ സംവിധാനങ്ങള്‍ എന്നിവ ഒരുക്കിയിരുന്നു. 

four kilometer long biggest tunnel find in Gaza bkg


ഗാസയ്ക്ക് കീഴില്‍ നാല് കിലോമീറ്റര്‍ നീളമുള്ള ഏറ്റവും വലിയ ഹമാസ് തുരങ്കം കണ്ടെത്തിയെന്ന് ഇസ്രയേല്‍. രണ്ടര മാസം കഴിഞ്ഞും തുടരുന്ന ഇസ്രയേലിന്‍റെ ഗാസ ആക്രമണത്തിനിടെയാണ് നഗരത്തിന് താഴെ ഹമാസ് നിര്‍മ്മിച്ച ഏറ്റവും വലിയ തുരങ്കം കണ്ടെത്തിയെന്ന് അവകാശപ്പെട്ട് ഇസ്രയേല്‍ രംഗത്തെത്തിയത്. വെടിനിര്‍ത്തലിനുള്ള അന്താരാഷ്ട്രാ സമ്മര്‍ദ്ദം തുടരുന്നതിനിടെയാണ് ഇസ്രയേലിന്‍റെ വെളിപ്പെടുത്തല്‍. അതേ സമയം അന്താരാഷ്ട്രാ സമ്മര്‍ദ്ദം ഉയരുമ്പോഴും യുദ്ധത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു ആവര്‍ത്തിച്ചു. 

യുദ്ധത്തിനിടെ ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും വലിയ തുരങ്കമാണ് കണ്ടെത്തിയതെന്നും ഇസ്രയേല്‍ സേന പറയുന്നു. ചെറിയ വാഹനങ്ങള്‍ക്ക് പോകാന്‍ മാത്രം വലിപ്പമുള്ള തുരങ്കം  ഈറസ നഗരത്തിന്‍റെ അതിർത്തി കടന്നും പോകുന്നതായും ഇസ്രയേല്‍ സൈന്യം പറയുന്നു. ദശലക്ഷക്കണക്കിന് ഡോളര്‍ ചെലവഴിച്ച് വര്‍ഷങ്ങളെടുത്താണ് തുരങ്ക നിര്‍മ്മാണം. തുരങ്കത്തിനുള്ളില്‍ റെയില്‍, വൈദ്യുതി, ഡ്രെയിനേജ്, മറ്റ് ആശയവിനിമയ സംവിധാനങ്ങള്‍ എന്നിവ ഒരുക്കിയിരുന്നു.  “ഈ വലിയ തുരങ്ക സംവിധാനം നാല് കിലോമീറ്ററിലധികം (2.5 മൈൽ) ദൂരം നീളമുള്ളതാണ്. എറെസ് ക്രോസിംഗിൽ നിന്ന് 400 മീറ്റർ  അകലെയാണ് ഇതിന്‍റെ പ്രവേശന കവാടം.  എറെസ് നഗരത്തിലെ ഈ അതിര്‍ത്തി ചെക്ക്പോസ്റ്റിലൂടെയാണ് ഗാസക്കാര്‍, ആശുപത്രികളിലേക്കും ജോലികള്‍ക്കും മറ്റുമായി ഇസ്രയേലിന്‍റെ അതിര്‍ത്തി കടക്കുന്നത്. ഹമാസ് നേതാവ് യഹ്യ സിൻവാറിന്‍റെയും സഹോദരനും ഹമാസിന്‍റെ ഖാൻ യൂനിസ് ബറ്റാലിയൻ കമാൻഡറുമായ മുഹമ്മദ് സിൻവാറിന്‍റെയും നേതൃത്വത്തിലുള്ള പദ്ധതിയാണ് ഗാസയിലെ തുരങ്ക സംവിധാനമെന്നും ഇസ്രയേല്‍ അവകാശപ്പെട്ടു. 

ഇതെന്ത് കൂത്ത്; അന്ന് റെയില്‍വേ സ്റ്റേഷനില്‍ നൃത്തം ചെയ്ത് വൈറലായി, ഇന്ന് പോലീസ് സ്റ്റേഷനില്‍ മാപ്പ് പറഞ്ഞും !

സിന്ധുനദീതട സംസ്കാരം ഇല്ലാതാക്കിയത് ഉല്‍ക്കാ പതനമോ ?

ഇതിനിടെ കണ്ടെത്തിയ ചെറിയ തുരങ്കങ്ങളില്‍ ബോംബുകളിട്ടും കടല്‍ വെള്ളം നിറച്ചും ഇസ്രയേല്‍ സൈന്യം ഹമാസ് സംഘത്തെ പിടികൂടാനുള്ള നീക്കം തുടരുകയാണ്. യുഎന്നും യുഎസ് പ്രസിഡന്‍റ് ജോ ബൈഡനും ഗാസാ ആക്രമണത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കുമ്പോഴും ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹും ഗാസ ആക്രമണത്തില്‍ നിന്ന് പിന്മാറ്റമില്ലെന്ന് വീണ്ടും വ്യക്തമാക്കി. ഇതിനിടെ ഹമാസ് വിട്ടയച്ച മൂന്ന് ഇസ്രയേലി ബന്ദികളെ തെറ്റിദ്ധാരണയുടെ പേരില്‍ ഇസ്രയേലി സൈന്യം വെടിവച്ച് കൊന്നതിന് പിന്നാലെ നെതന്യാഹുവിനെതിരെ ഇസ്രയേലില്‍ പ്രതിഷേധങ്ങളുയര്‍ന്നു തുടങ്ങിയതായും അന്താരാഷ്ട്രാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 'ഹമാസിനെ ഉന്മൂലനം ചെയ്യുക. എല്ലാ ബന്ദികളെയും മോചിപ്പിക്കുക എന്നീ ലക്ഷ്യങ്ങള്‍ വിജയം കാണും വരെ യുദ്ധം തുടരും' എന്നാണ് നെതന്യാഹു കഴിഞ്ഞ ദിവസവും പറഞ്ഞത്. ഹമാസിനെതിരെയുള്ള യുദ്ധത്തില്‍ സാധാരണക്കാരെ കൊന്നൊടുക്കുന്നതില്‍ ഫ്രാന്‍സും ജര്‍മ്മനിയും യുകെയും പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തി. 

ഹമാസിനെതിരെയുള്ള യുദ്ധത്തിന്‍റെ പേരില്‍ ഇസ്രയേലികളായ ബന്ദികളുടെ ജീവന് പ്രധാനമന്ത്രി വില നല്‍കുന്നില്ലെന്നും അധികാരം നിലനിര്‍ത്താനുള്ള നെതന്യാഹുവിന്‍റെ തന്ത്രമാണ് യുദ്ധമെന്നും ഇതിനിടെ ഇസ്രയേലില്‍ ആരോപണമുയര്‍ന്നു. പിന്നാലെ ടെല്‍ അവീവ് അടക്കമുള്ള നഗരങ്ങളില്‍ പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങിയെന്നും അന്താരാഷ്ട്രാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.  ഒക്ടോബർ 7 ന് ഹമാസ് ഇസ്രായേലിലേക്ക് കടന്ന് കയറിയതിന് പിന്നാലെയാണ് ഇസ്രയേല്‍ ഗാസ ആക്രമിച്ച് തുടങ്ങിയത്. ഹമാസിന്‍റെ ആക്രമണത്തില്‍  1,139 പേർ മരിച്ചപ്പോള്‍ 250 ഓളം പേരെ തട്ടിക്കൊണ്ട് പോയതായും കണക്കാക്കുന്നു. ഇതില്‍ ചിലരെ മോചിപ്പിച്ചെങ്കിലും ഇപ്പോള്‍ നൂറോളം ബന്ദികള്‍ ഹമാസിന്‍റെ കൈയിലാണെന്നും കരുതുന്നു. അതേസമയം ഇസ്രയേലിന്‍റെ തിരിച്ചടിയില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഗാസയിലെ ഏതാണ്ട് 20,000 ത്തോളം സാധാരണക്കാരാണ് കൊല്ലപ്പെട്ടതായി കണക്കാക്കുന്നു. ഇസ്രയേലിന്‍റെ ശക്തമായ ബോംബിംഗില്‍ ഗാസ ഏതാണ്ട് പൂര്‍ണ്ണമായും തകര്‍ന്നു. 80 ശതമാനത്തോളം ജനങ്ങള്‍ ഗാസ നഗരം വിട്ട് പോയിയെന്ന് യുഎന്‍ അറിയിച്ചു. 

ഒടുവില്‍, 12 വർഷത്തിന് ശേഷം സൈപ്രസില്‍ നിന്നും അവര്‍ ഇന്ത്യന്‍ മണ്ണിലേക്ക് 'പറന്നു' വന്നു !

Latest Videos
Follow Us:
Download App:
  • android
  • ios