അനുശോചനവുമായി ഫോളോവേഴ്സ്; യുവ ടിക് ടോക് താരം അന്തരിച്ചു, വാര്‍ത്ത പങ്കുവെച്ച് ലിയയുടെ സുഹൃത്ത്
മാർച്ച് 11നാണ് ലിയ സ്മിത്ത് ചികിത്സയിലിരിക്കെ മരിച്ചതെന്ന് അവരുടെ സുഹൃത്ത് സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചു. നിരവധി പേരാണ് ലിയയ്ക്ക് അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തിയത്.
വാഷിംങ്ടൺ: ക്യാൻസർ ബാധിതയായ യുവ ടിക് ടോക് താരം ലിയ സ്മിത്ത് അന്തരിച്ചു. 22 വയസ്സായിരുന്നു. യുവാക്കളെ കൂടുതലായി ബാധിക്കുന്ന എവിങ്ങ്സ് സാർകോമ എന്ന അപൂർവ കാൻസറായിരുന്നു ലിയ സ്മിത്തിന് ബാധിച്ചിരുന്നത്. നേരത്തെ ക്യാൻസറോട് പോരാടുന്ന തൻ്റെ അനുഭവങ്ങൾ ഇവർ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.
മാർച്ച് 11നാണ് ലിയ സ്മിത്ത് ചികിത്സയിലിരിക്കെ മരിച്ചതെന്ന് അവരുടെ സുഹൃത്ത് സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചു. നിരവധി പേരാണ് ലിയയ്ക്ക് അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തിയത്. ലിയയെ ഒരിയ്ക്കലും മറക്കാനാവില്ല. എല്ലാവരും ലിയയെക്കുറിച്ച് സംസാരിക്കുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു. അവൾ എല്ലാവരേയും എത്രത്തോളം സഹായിച്ചുവെന്നും സുഹൃത്ത് പറഞ്ഞു. ചികിത്സക്കിടെ ലിയയുടെ ഫോളോവേഴ്സ് പങ്കുവെച്ച കമന്റുകളും സുഹൃത്ത് വായിച്ചു. ലിയ സ്മിത്ത് അതിശയിപ്പിക്കുന്നവളും ശക്തയുമായിരുന്നു എന്നാണ് മറ്റൊരു ടിക് ടോക് താരം പങ്കുവെച്ചത്.
രോഗ നിർണ്ണയത്തിന് മുമ്പ് അവളുടെ പത്തുമാസത്തോളം നീണ്ടുനിന്ന നടുവേദനയ്ക്കുള്ള ചികിത്സയെക്കുറിച്ച് ലിയ പങ്കുവെച്ചിരുന്നു. എന്നാൽ ഇടത് കാലിന് പെട്ടെന്നുള്ള മരവിപ്പ് പ്രത്യക്ഷപ്പെട്ടതാണ് രോഗ നിർണയത്തിലേക്ക് വഴിവെച്ചത്. ഇതായിരുന്നു ചികിത്സയിലേക്കുള്ള കാൽവെപ്പിന് കാരണം. എൻഎച്ച്എസ് [നാഷണൽ ഹെൽത്ത് സർവീസ്] പറയുന്നതനുസരിച്ച് കൗമാരക്കാരിൽ (10 മുതൽ 20 വയസ്സുവരെയുള്ളവർ) കണ്ടുവരുന്ന അസാധാരണ അസ്ഥി കാൻസറാണ് എവിങ്ങ് സാർക്കോമ.
കറണ്ട് ബില്ല് കൂടുമോ? സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം അനിയന്ത്രിതം; കെഎസ്ഇബി പ്രതിസന്ധിയില്‍
പൗരത്വനിയമ ഭേദഗതി; പ്രതിഷേധം ശക്തം, മുസ്ലീം വിഭാഗം ഭയക്കേണ്ടെന്ന് കേന്ദ്രത്തിന്‍റെ വിശദീകരണം
https://www.youtube.com/watch?v=Ko18SgceYX8