ബാങ്കോക്കിൽ ബോയിംഗ് വിമാനം പറന്നുയരാൻ ശ്രമിച്ചത് 2 തവണ, ഭയന്ന് യാത്രക്കാർ, ടേക്ക് ഓഫ് ഉപേക്ഷിച്ച് പൈലറ്റ്

ഡോൺ മുവാങ് വിമാനത്താവളത്തിൽ രണ്ട് തവണ ശ്രമിച്ച ശേഷവും വിമാനം റൺവേയിൽ നിന്ന് പറന്നുയരാതെ വന്നതോടെ ടേക്ക് ഓഫ് ഉപേക്ഷിച്ച് പൈലറ്റ് 

flight attempt twice to take off engine fails returns to terminal video leaves everyone in shock 4 January 2024

ബാങ്കോക്ക്: യാത്രക്കാരുമായി വിമാനം ടേക്ക് ഓഫിന് ശ്രമിച്ചത് രണ്ട് തവണ. രണ്ട് തവണ ശ്രമിച്ച ശേഷവും എൻജിൻ പ്രവർത്തിക്കാതെ വന്നതോടെ ടേക്ക് ഓഫ് ശ്രമം പൈലറ്റ് ഉപേക്ഷിക്കുകയായിരുന്നു. ദക്ഷിണ കൊറിയയിൽ  ജെജു വിമാനം തകർന്ന് 179 പേർ കൊല്ലപ്പെട്ട സംഭവത്തിന് തൊട്ട് മുൻപാണ് ബാങ്കോക്ക് വിമാനത്താവളത്തിലാണ് സംഭവം. നോക് എയർലൈനിന്റെ ഡിഡി 176 എന്ന വിമാനമാണ് ഡോൺ മുവാങ് വിമാനത്താവളത്തിൽ ടേക്ക് ഓഫ് ചെയ്യാനാവാതെ തിരിച്ച് ടെർമിനലിലേക്ക് എത്തിയത്. ഡിസംബർ 30നായിരുന്നു സംഭവം. 

വിമാനത്തിനുള്ളിൽ നിന്ന് യാത്രക്കാർ എടുത്ത വീഡിയോ പുറത്ത് വന്നതോടെയാണ് ഞെട്ടിക്കുന്ന സംഭവം പുറത്തറിയുന്നത്. രണ്ട് തവണ ടേക്ക് ഓഫ് ശ്രമം നടത്തിയ ശേഷം പൈലറ്റ് എൻജിൻ തകരാറ് സ്ഥിരീകരിക്കുന്നതും ടെർമിനലിലേക്ക് മടങ്ങുന്നതും വീഡിയോയിൽ വ്യക്തമാണ്. സംഭവത്തെ യാത്രക്കാരുടെ സുരക്ഷയാണ് തങ്ങളുടെ പ്രഥമ പരിഗണനയെന്നും പരിശോധനയ്ക്ക് ശേഷം പകരം വിമാനം എത്തിച്ചതായും യാത്രക്കാർക്ക് നേരിട്ട ബുദ്ധിമുട്ടിൽ ക്ഷമാപണം നടത്തുന്നതായും നോക് എയർ പ്രസ്താവനയിൽ വിശദമാക്കി. 

ഈ സംഭവത്തിന് തൊട്ട് അടുത്ത ദിവസമാണ് ദക്ഷിണ കൊറിയയിലെ വിമാന അപകടം. വിധിയുമായി നേരിട്ട് കണ്ട നിമിഷങ്ങളെന്നാണ് സംഭവത്തെ യാത്രക്കാർ സമൂഹമാധ്യമങ്ങളിൽ വിശേഷിപ്പിക്കുന്നത്. ബാങ്കോക്കിൽ നിന്ന് തായ്ലാൻഡിലെ തന്നെ നാനിലേക്കുള്ളതായിരുന്നു ഈ വിമാനം. ബോയിംഗ് 737-800 ഇരട്ട എൻജിൻ വിമാനമായിരുന്നു ടേക്ക് ഓഫിനിടെ എൻജിൻ തകരാർ അനുഭവപ്പെട്ടത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios