വീഡിയോ ചിത്രീകരിക്കുന്നതിനിടെ മലയിടുക്കിലേക്ക് വീണു, രക്ഷാപ്രവർത്തനം തടസ്സപ്പെട്ടു;ഇൻഫ്ളുവൻസർക്ക് ദാരുണാന്ത്യം
കാലാബ്രിയയിലെ പുരാതന പർവത ഗ്രാമമായ റോഗുഡി വെച്ചിയോയിലാണ് അപകടമുണ്ടായത്. കൈവരികളില്ലാത്ത ബാൽക്കണിയിൽ നിന്ന് സാനെ വീഴുകയായിരുന്നു. രക്ഷാപ്രവർത്തനത്തിനായി ഫയർഫോഴ്‌സ് സ്ഥലത്തെത്തിയെങ്കിലും സാനെയെ രക്ഷിക്കാനായില്ല.
റോം: വീഡിയോ ചിത്രീകരിക്കുന്നതിനിടെ ഫിറ്റ്‌നസ് ഇൻഫ്ലുവൻസർ ജോർജി സാനെ അപകടത്തിൽപെട്ട് മരിച്ചു. ബുധനാഴ്ച തെക്കൻ ഇറ്റലിയിലാണ് അപകടമുണ്ടായത്. 23 വയസ്സുള്ള സാനെ വീഡിയോ ചിത്രീകരിക്കുന്നതിനിടെ കാൽവഴുതി മലയിടുക്കിൽ വീഴുകയായിരുന്നു. ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും സാനെയെ രക്ഷിക്കാനായില്ലെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കാലാബ്രിയയിലെ പുരാതന പർവത ഗ്രാമമായ റോഗുഡി വെച്ചിയോയിലാണ് അപകടമുണ്ടായത്. വീഡിയോ പകര്‍ത്തുന്നതിനിടെ കൈവരികളില്ലാത്ത ബാൽക്കണിയിൽ നിന്ന് കാല്‍വഴുതി സാനെ താഴേക്ക് വീഴുകയായിരുന്നു. രക്ഷാപ്രവർത്തനത്തിനായി ഫയർഫോഴ്‌സ് സ്ഥലത്തെത്തിയെങ്കിലും സാനെയെ രക്ഷിക്കാനായില്ല. അതേസമയം, തോടിൻ്റെ ആഴം കണക്കിലെടുത്ത് മൃതദേഹം പുറത്തെടുക്കാൻ ഹെലികോപ്റ്ററുകളുടെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
സാനെ വീഡിയോ കണ്ടന്റ് ചിത്രീകരിക്കുന്നതിനിടെ തോട്ടിലേക്ക് വീഴുകയായിരുന്നുവെന്ന് സാനെയുടെ സുഹൃത്ത് ക്രിസ് കോഗിയാസ് പറയുന്നു. സാൻ ഇപ്പോൾ ഞങ്ങളോടൊപ്പമില്ലെന്നും ദയവായി അദ്ദേഹത്തിൻ്റെ ആത്മാവിന് സമാധാനം ലഭിക്കാൻ ഞങ്ങളോടൊപ്പം പ്രാർത്ഥിക്കൂവെന്നും കോഗിയാസ് ആവശ്യപ്പെട്ടു. ഗ്രീക്ക് സ്വദേശിയാണ് സാനെ. സാനെയ്ക്ക് ഇൻസ്റ്റാഗ്രാമിലുൾപ്പെടെ നിരവധി ഫോളോവേഴ്‌സ് ആണുള്ളത്. സാനെയുടെ മരണവാർത്ത സോഷ്യൽ മീഡിയയിലുൾപ്പെടെ പ്രചരിക്കുന്നുണ്ട്. വളരെ സങ്കടകരമായ വാർത്ത ഞെട്ടലോടെയാണ് സോഷ്യൽ മീഡിയാ ലോകം പങ്കുവെക്കുന്നത്. സാനെയ്ക്ക് അനുശോചനം രേഖപ്പെടുത്തി നിരവധി പേര്‍ രംഗത്തെത്തുന്നുണ്ട്.
'വെള്ളിയാഴ്ചത്തെ തെരഞ്ഞെടുപ്പ് മാറ്റണം'; ആവശ്യവുമായി കൂടുതല്‍ മുസ്ലീം സംഘടനകള്‍
https://www.youtube.com/watch?v=Ko18SgceYX8