പാരിസിൽ മലയാളി വിദ്യാർഥികളുടെ താമസസ്ഥലത്ത് തീപിടിത്തം, എല്ലാവരും സുരക്ഷിതർ, പാസ്പോർട്ടടക്കം രേഖകൾ കത്തിനശിച്ചു
27 ഇന്ത്യൻ വിദ്യാർഥികളിൽ 8 പേർ മലയാളികളാണ്. ആരുടെയും പരിക്ക് ഗുരുതരമല്ല
പാരിസ്: പാരിസിലെ കൊളംബസിൽ മലയാളി വിദ്യാർഥികൾ അടക്കം താമസിച്ച കെട്ടിടത്തിൽ തീപിടിത്തം. താൽക്കാലിക കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. 27 ഇന്ത്യൻ വിദ്യാർഥികളിൽ 8 പേർ മലയാളികളാണ്. ആരുടെയും പരിക്ക് ഗുരുതരമല്ല. വിദ്യാർഥികളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. തീപിടിത്തത്തിൽ പാസ്പോർട്ടും സർട്ടിഫിക്കറ്റുകളും അടക്കം സുപ്രധാന രേഖകൾ നഷ്ടമായെന്ന് മലയാളി വിദ്യാർത്ഥികള്‍ പ്രതികരിച്ചു.
ഇന്ത്യൻ അസോസിയേഷനുകള്‍ വിദ്യാർത്ഥികളുടെ സഹായത്തിനായി എത്തി. പാസ്പോർട്ടും സർട്ടിഫിക്കറ്റുകളും പണവും ലാപ്ടോപ്പുമെല്ലാം കത്തിനശിച്ചതിന്‍റെ ആഘാതത്തിലാണ് വിദ്യാർത്ഥികള്‍. ഇവർക്ക് താൽക്കാലിക താമസ സൌകര്യം ഇന്ത്യൻ എംബസി ഒരുക്കിയിട്ടുണ്ട്.