'മറ്റൊരു ഒക്ടോബർ 7ന് കോപ്പുകൂട്ടുന്നു': ഹിസ്ബുല്ലയുടെ ടണലിനുള്ളിലെ ദൃശ്യം പുറത്തുവിട്ട് ഇസ്രയേൽ സൈന്യം
ഇരുമ്പ് വാതിലുകളുള്ള കിടപ്പുമുറിയും കുളിമുറിയും എകെ -47 തോക്കുകളും കുടിവെള്ള കുപ്പികളും ഇരുചക്ര വാഹനങ്ങളും ജനറേറ്റർ സംഭരണ മുറിയുമൊക്കെയുള്ള തുരങ്ക ദൃശ്യമാണ് ഇസ്രയേൽ പുറത്തുവിട്ടത്.
ബെയ്റൂട്ട്: ലെബനനിൽ ദിവസങ്ങളോളം തങ്ങാൻ കഴിയും വിധത്തിൽ ഹിസ്ബുല്ല നിർമിച്ച ടണൽ എന്ന പേരിൽ വീഡിയോ പുറത്തുവിട്ട് ഇസ്രയേൽ സൈന്യം. ഇരുമ്പ് വാതിലുകളുള്ള കിടപ്പുമുറിയും കുളിമുറിയും എകെ -47 തോക്കുകളും കുടിവെള്ള കുപ്പികളും ഇരുചക്ര വാഹനങ്ങളും ജനറേറ്ററുകളുള്ള മുറിയുമൊക്കെയുള്ള തുരങ്കത്തിന്‍റെ ദൃശ്യമാണ് ഇസ്രയേൽ പുറത്തുവിട്ടത്. ഗാസയിൽ ഹമാസിന്‍റേത് പോലെയല്ല ഹിസുബുല്ലയുടെ ടണലെന്ന് വീഡിയോയിൽ കാണുന്ന വനിതാ സൈനിക ഉദ്യോഗസ്ഥ പറയുന്നു.
ഒന്നര മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ആണ് ഇസ്രയേൽ പുറത്തുവിട്ടത്. തെക്കൻ ലെബനനിൽ നിന്നുള്ള ദൃശ്യം എന്നാണ് സൈനിക ഉദ്യോഗസ്ഥ പറയുന്നത്. എന്നാൽ ഇത് എപ്പോൾ കൃത്യമായി എവിടെ ചിത്രീകരിച്ചതാണെന്ന് വ്യക്തമല്ല. തെക്കൻ ലെബനനിലെ ഗ്രാമങ്ങളിൽ ഹിസ്ബുള്ള എന്താണ് ചെയ്യുന്നതെന്ന് കാണാനാണ് അതിർത്തി കടന്ന് എത്തിയതെന്ന് വനിതാ ഉദ്യോഗസ്ഥ പറഞ്ഞു.
കഴിഞ്ഞ വർഷം ഒക്ടോബർ 7 ന് ഇസ്രയേൽ - ഹമാസ് യുദ്ധം തുടങ്ങിയത് മുതൽ ലെബനീസ് അതിർത്തിയിൽ ഇസ്രായേലും ഹിസ്ബുല്ലയും തമ്മിൽ സംഘർഷത്തിലാണ്. വടക്കൻ ഇസ്രായേലിൽ ഒക്ടോബർ 7-ന് സമാനമായ രീതിയിലുള്ള ആക്രമണത്തിന് ഹിസ്ബുല്ല കോപ്പുകൂട്ടുകയാണെന്ന് ഇസ്രയേൽ ആരോപിക്കുന്നു.
'ഇത് ഞങ്ങൾ ഗാസയിൽ കണ്ട തുരങ്കങ്ങൾ പോലെയല്ല, തീവ്രവാദികൾക്ക് ദിവസങ്ങളോളം തങ്ങാൻ കഴിയുന്ന വിധത്തിലാണ് നിർമിച്ചിരിക്കുന്നത്' എന്ന് ഇസ്രയേൽ സൈന്യം പറയുന്നു. തെക്കൻ ലെബനനിൽ നിന്ന് ഇന്നലെ മൂന്ന് ഹിസ്ബുള്ള അംഗങ്ങളെ പിടികൂടിയതായി ഇസ്രയേൽ അവകാശപ്പെട്ടു. ഒരു കെട്ടിടത്തിലെ ഭൂഗർഭ അറയിൽ നിന്നാണ് ഇവരെ പിടികൂടിയതെന്നും സൈന്യം അറിയിച്ചു.
പുതിയ ബിഎംഡബ്ല്യു ഇലക്ട്രിക് കാർ, തേങ്ങ ഉടച്ച് നാരങ്ങയും മുളകും തൂക്കി ഇന്ത്യയിലെ ജർമൻ അംബാസഡർ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം