യുഎസിൽ ഭാര്യയെ കൊന്ന് ഒളിവില്‍ പോയ ഇന്ത്യക്കാരനെ കണ്ടെത്തുന്നവർക്ക് 2.1 കോടി രൂപ; റിവാർഡ് പ്രഖ്യാപിച്ച് എഫ്ബിഐ
2015 ഏപ്രില്‍ 12ന് മേരിലാന്റിലെ ഹനോവറില്‍ ഇരുവരും ജോലി ചെയ്തിരുന്ന ഡോണറ്റ് ഷോപ്പില്‍ വച്ചാണ് ചേതന്‍ പട്ടേല്‍ ഭാര്യ പലക്ക് പട്ടേലിനെ കൊന്നത്. 24 വയസ്സുകാരിയായ ഭാര്യയെ ഭദ്രേഷ്‌കുമാര്‍ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു.
വാഷിങ്ടണ്‍: യു.എസില്‍ ഭാര്യയെകൊന്ന് ഒളിവില്‍ പോയ ഇന്ത്യക്കാരനെ കണ്ടെത്താന്‍ 2.1 കോടി രൂപ റിവാര്‍ഡ് പ്രഖ്യാപിച്ച് എഫ്.ബി.ഐ. ഗുജറാത്ത് സ്വദേശിയായ ഭദ്രേഷ്‌കുമാര്‍ ചേതന്‍ഭായ് പട്ടേല്‍ എന്നയാളെ കണ്ടെത്താനാണ് എഫ്.ബി.ഐ. റിവാര്‍ഡ് പ്രഖ്യാപിച്ചത്. 32 വയസുള്ള ഇയാളുടെ വിവിധ ചിത്രങ്ങള്‍ സഹിതമുള്ള അറിയിപ്പ് എഫ്.ബി.ഐ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സില്‍ പങ്കുവെച്ചു. ഇയാളെ പിടികൂടാൻ സഹായിക്കുന്ന എന്തെങ്കിലും വിവരം പൊലീസിന് നൽകുന്നവർക്ക് 250,000 ഡോളര്‍ പാരിതോഷികം നൽകുമെന്നാണ് അറിയിപ്പ്.
2015 ഏപ്രില്‍ 12ന് മേരിലാന്റിലെ ഹനോവറില്‍ ഇരുവരും ജോലി ചെയ്തിരുന്ന ഡോണറ്റ് ഷോപ്പില്‍ വച്ചാണ് ചേതന്‍ പട്ടേല്‍ ഭാര്യ പലക്ക് പട്ടേലിനെ കൊന്നത്. 24 വയസ്സുകാരിയായ ഭാര്യയെ ഭദ്രേഷ്‌കുമാര്‍ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു. ഡോണറ്റ് ഷോപ്പിന്റെ പുറകിലെ മുറിയില്‍ വച്ച് പലക്കിനെ ഭദ്രേഷ്‌കുമാര്‍ അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തികൊണ്ട് പല തവണ കുത്തുകയായിരുന്നുവെന്നാണ് പൊലീസ് റിപ്പോർട്ട്.
രാത്രിയില്‍ കടയില്‍ നിരവധി ആളുകളുള്ള സമയത്താണ് അതിക്രൂരമായ കൊലപാതകം നടന്നത്. ഭാര്യയുമായി ഷോപ്പിന് പിന്നിലേക്ക് ഭാര്യയുമായി പോകുന്നതും, ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഇയാള്‍ ഓടിപ്പോകുന്നത് ഷോപ്പിലെ സിസിടിവില്‍ പതിഞ്ഞിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. ഇയാളെ കണ്ടെത്താനായി 250,000 ഡോളര്‍ ആണ് എഫ്ബിഐ റിവാർഡ് പ്രഖ്യാപിച്ചത്. ഭദ്രേഷ്‌കുമാര്‍ വളരെ അക്രമസ്വഭാവമുള്ള വ്യക്തിയാണെന്നും എഫ്.ബി.ഐ അറിയിച്ചു. പ്രതിയുടെ വിവിധ ചിത്രങ്ങള്‍ സഹിതമാണ് എഫ്.ബി.ഐ ട്വിറ്ററിൽ റിവാർഡ് പ്രഖ്യാപിച്ചത്.
Read More : ഭർത്താവിന്‍റെ മദ്യപാനം മാറ്റാൻ പൂജ, യുവതിയെ വീട്ടിൽ വിളിച്ച് വരുത്തി പീഡിപ്പിച്ച പൂജാരി 22 വർഷം അഴിയെണ്ണും