'സാറയുടെ എല്ലുകൾക്ക് 25 പൊട്ടൽ, ബാറ്റുകൊണ്ടും അടിയേറ്റു'; വിദേശത്ത് നിന്നെത്തിയ പിതാവും രണ്ടാനമ്മയും പിടിയിൽ

സാറയുടേ ദേഹത്ത് കൊല്ലപ്പെടുന്നതിന് ഒരാഴ്ച മുമ്പ് വരെ അടിയേറ്റ പാടുകളുണ്ടായിരുന്നു. ക്രിക്കറ്റ് ബാറ്റുകൊണ്ട് കഴുത്തിൽ അമർത്തിയതിനാൽ അസ്ഥികൾ ഒടിഞ്ഞിട്ടുണ്ട്. 25 ഓളം പൊട്ടലുളാണ് 10 വയസുകാരിയുടെ ശരീരത്തിലുണ്ടായിരുന്നതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് വ്യക്താക്കുന്നു.

Father Of British-Pak Girl Beat Her As She Lay Dying She Had 25 Broken Bones reports

ലണ്ടൻ: യുകെയിൽ പത്ത് വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബിട്ടീഷ് -പാക് വംശജനായ പിതാവ് അറസ്റ്റിൽ. സാറാ ഷെരീഫിന്‍റെ മരണത്തിൽ പിതാവായ ഉർഫാൻ ഷെരീഫ് (42) ആണ് പിടിയിലായത്. 2023 ഓഗസ്റ്റ് 10-ന് ലണ്ടനിലെ  വോക്കിംഗിലെ വസതിയിൽ കിടക്കയിൽ മരിച്ച് കിടക്കുന്ന നിലയിലായിരുന്നു സാറ ഷെരീഫിന്‍റെ മൃതദേഹം കണ്ടെത്തിയത്. സാറയെ കണ്ടെത്തുന്നതിന് തലേന്ന് പിതാവ് ഉർഫാനും  ഭാര്യ ബീനാഷ് ബട്ടൂൽ (30), പെൺകുട്ടിയുടെ അമ്മാവൻ ഫൈസൽ മാലിക് (29) എന്നിവർ പാക്കിസ്ഥാനിലേക്ക് രക്ഷപ്പെട്ടിരുന്നു.

ഇസ്ലാമാബാദിൽ എത്തിയ ശേഷം സാറയുടെ പിതാവ് പൊലീസിനെ വിളിച്ച് താൻ മകളെ മർദ്ദിച്ചെന്നും മകൾ ബോധരഹിതയായെന്നും പൊലീസിൽ വിളിച്ച് അറിയിക്കുകയായിരുന്നു. തുടർന്ന് വീട്ടിലെത്തിയ പൊലീസ് ആണ് സാറയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സാറയുടെ ശരീരത്ത് ക്രൂരമായി മർദ്ദനമേറ്റതിന്‍റേയും കടിയേറ്റതിന്‍റേയും പൊള്ളലേറ്റതിന്‍റേയും പാടുകളുണ്ടായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരവെ പ്രതികൾ കഴിഞ്ഞ സെപ്റ്റംബർ 13ന് യുകെയിലേക്ക് തിരിച്ചെത്തി. തുടർന്ന് മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 

വിചാരണക്കിടെ കഴിഞ്ഞ ബുധനാഴ്ചയാണ് പിതാവ് താൻ മകളെ കൊലപ്പെടുത്തിയെന്ന് സമ്മതിച്ചത്. സാറയെ മർദ്ദിച്ചുവെന്നും എന്നാൽ കൊലപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നുാണ് ഉർഫാൻ ഷെരീഫ് പറയുന്നത്.  സാറയെ അടിച്ചു കൊന്നോ എന്ന ചോദ്യത്തിന്, അതെ, ഞാൻ കാരണമാണ് അവൾ മരിച്ചത് എന്നായിരുന്നു ഷെരീഫിന്‍റെ മറുപടി. അതിക്രൂരമായ മർദ്ദനമാണ് സാറ നേരിട്ടതെന്ന് പൊലീസ് കോടതിയിൽ വ്യക്തമാക്കി. സാറയുടേ ദേഹത്ത് കൊല്ലപ്പെടുന്നതിന് ഒരാഴ്ച മുമ്പ് വരെ അടിയേറ്റ പാടുകളുണ്ടായിരുന്നു. ക്രിക്കറ്റ് ബാറ്റുകൊണ്ട് കഴുത്തിൽ അമർത്തിയതിനാൽ അസ്ഥികൾ ഒടിഞ്ഞിട്ടുണ്ട്. 25 ഓളം പൊട്ടലുളാണ് 10 വയസുകാരിയുടെ ശരീരത്തിലുണ്ടായിരുന്നതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് വ്യക്താക്കുന്നു.

കുട്ടിയുടെ ശരീരത്തിൽ വിവിധയിടങ്ങളിൽ പൊള്ളലേറ്റ പാടുകളുണ്ടായിരുന്നു. കൂടാതെ മനുഷ്യന്‍റെ പല്ല് പതിഞ്ഞ പാടുകളുമുണ്ടായിരുന്നു. ബോധരഹിതയായ പെൺകുട്ടിയെ പ്രതി പിന്നീടും മർദ്ദിച്ചതായും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. കൊലപാതകം മറയ്ക്കാൻ കൂട്ടു നിന്നതിന് ഉർഫാൻ ഷെരീഫിന്‍റെ രണ്ടാം ഭാര്യക്കെതിരെയും അമ്മാവനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

Read More : ‘ഇന്ത്യയിലെ ഒരു എയർപോർട്ടിലാണുള്ളത്, എനിക്ക് വിശ്വസിക്കാനാവുന്നില്ല‘; വീഡിയോയുമായി ജപ്പാൻ വ്ലോ​ഗർ

Latest Videos
Follow Us:
Download App:
  • android
  • ios