അമ്പതോളം വിദ്യാർഥിനികളുടെ ഡീപ് ഫേക്ക് നഗ്നചിത്രങ്ങൾ സോഷ്യൽമീഡിയയിൽ, കൗമാരക്കാരനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
14 മുതല്‍ 18 വയസ്സുവരെയുള്ള പെണ്‍കുട്ടികളുടെ ചിത്രമാണ് പ്രചരിപ്പിച്ചത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.
മെൽബൺ: ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ച് നിർമിച്ച ഹൈസ്കൂൾ വിദ്യാർഥികളുടെ ഡീപ് ഫേക്ക് നഗ്ന ചിത്രങ്ങൾ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. ഓസ്ട്രേലിയയിലാണ് സംഭവം. അമ്പതോളം വിദ്യാര്‍ഥികളുടെ നഗ്ന ചിത്രങ്ങളാണ് പ്രചരിച്ചത്. വിക്ടോറിയയിലെ മെൽബണിലെ ബാച്ചസ് മാർഷ് ഗ്രാമർ എന്ന സ്‌കൂളിലെ 50 വിദ്യാർഥിനികളുടെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഫോട്ടോകൾ ഉപയോഗിച്ചാണ് ചിത്രങ്ങൾ സൃഷ്ടിച്ചിരിക്കുന്നത്. കൗമാരക്കാരനാണ് ചിത്രങ്ങള്‍ക്ക് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. കുട്ടിയെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്തു.
Read More.... സ്‌കൂള്‍ ബസ് കാത്തുനിന്ന 15കാരനെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു: 49കാരന് 34 വര്‍ഷം തടവ്
14 മുതല്‍ 18 വയസ്സുവരെയുള്ള പെണ്‍കുട്ടികളുടെ ചിത്രമാണ് പ്രചരിപ്പിച്ചത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും അധികൃതര്‍ അറിയിച്ചു. പെണ്‍കുട്ടികളെ അപമാനിക്കുന്നതിനും അപകീർത്തിപ്പെടുത്തുന്നതിനുമായാണ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചെന്ന് പൊലീസ് പറഞ്ഞു. എഐ ഉപയോഗിച്ച് അശ്ലീല ചിത്രങ്ങള്‍ നിര്‍മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷ നൽകുന്നതിന് ഫെഡറൽ ഗവൺമെൻ്റ് പുതിയ നിയമങ്ങൾ കൊണ്ടുവരുന്നതിനിടയിലാണ് പുതിയ സംഭവം.