അടിച്ചും തൊഴിച്ചും ഭാര്യയെ മർദ്ദിച്ചത് എട്ട് മണിക്കൂർ, ഒടുവിൽ ദാരുണാന്ത്യം; കസാഖ് മുൻമന്ത്രിയെ കുടുക്കി വീഡിയോ

പുറത്തായ വീ‍ഡിയോ കസാഖിസ്ഥാനിൽ വ്യാപക ചർച്ചക്ക് കാരണമായി. ബിഷിംബായേവ് അൽമാട്ടിയിലെ റെസ്റ്റോറൻ്റിൽ എട്ട് മണിക്കൂറിലധികം നുകെനോവയെ ശാരീരികമായി ഉപദ്രവിക്കുകയും ​ഗുരുതരമായി പരിക്കേറ്റിട്ടും പൊലീസിനെ വിളിക്കുകയും ചെയ്തില്ല.

Ex Kazakh Minister kills wife in 8-hour attack at restaurant, cctv visual circulate

അസ്താന: കസാഖിസ്ഥാനിൽ മുൻമന്ത്രി ഭാര്യയെ മർദ്ദിച്ച് കൊലപ്പെടുത്തുന്ന ദൃശ്യങ്ങൾ കോടതിയിൽ പ്രദർശിപ്പിച്ചു. 43 കാരനായ മുൻ ധനകാര്യ മന്ത്രി കുവാൻഡിക് ബിഷിംബയേവാണ് ഭാര്യ സാൽറ്റാനത്ത് നുകെനോവയെ (31) കൊലപ്പെടുത്തിയതിന് വിചാരണ നേരിടുന്നത്. വിചാരണക്കിടെയായിരുന്നു ദൃശ്യങ്ങൾ പ്രൊസിക്യൂഷൻ പ്രദർശിപ്പിച്ചത്. ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുകയും ചെയ്തു. ബന്ധുവിന്റെ ഹോട്ടലിൽ വെച്ചാണ് 31കാരിയായ ഭാര്യയെ ഇയാൾ എട്ട് മണിക്കൂറോളം ക്രൂരമായി മർദ്ദിച്ചത്. 2023 നവംബറിൽലായിരുന്നു സംഭവം. ഭാര്യയെ മുടിയിൽ പിടിച്ച് വലിക്കുകയും തുടർച്ചയായി എട്ട് മണിക്കൂർ അടിച്ചും തൊഴിച്ചും മർദ്ദിച്ചതും ക്യാമറയിൽ പതിഞ്ഞു. സംഭവത്തിന് ശേഷം ഭാര്യക്ക് മസ്തിഷ്കാഘാതമുണ്ടാകുകയും മരണത്തിന് കീഴടങ്ങുകയും ചെയ്തു. 

പുറത്തായ വീ‍ഡിയോ കസാഖിസ്ഥാനിൽ വ്യാപക ചർച്ചക്ക് കാരണമായി. ബിഷിംബായേവ് അൽമാട്ടിയിലെ റെസ്റ്റോറൻ്റിൽ എട്ട് മണിക്കൂറിലധികം നുകെനോവയെ ശാരീരികമായി ഉപദ്രവിക്കുകയും ​ഗുരുതരമായി പരിക്കേറ്റിട്ടും പൊലീസിനെ വിളിക്കുകയും ചെയ്തില്ല. കസാക്കിസ്ഥാൻ സുപ്രീം കോടതിയിൽ നടന്ന വിചാരണയ്ക്കിടെ, ആക്രമണത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ കാണിച്ചു. റസ്റ്റോറന്റിൽ ഇരുവരും ഏകദേശം ഒരു ദിവസം മുഴുവൻ ചിലവഴിച്ചിരുന്നുവെന്നും പിറ്റേദിവസം രാത്രി റസ്‌റ്റോറൻ്റിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നുവെന്നും റോയിട്ടേഴ്‌സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. സംഭവം നടന്ന് 12 മണിക്കൂറിന് ശേഷം ആംബുലൻസ് എത്തിയത്. എന്നാൽ സംഭവ സ്ഥലത്തുതന്നെ യുവതി മരിച്ചിരുന്നു.

Ex Kazakh Minister kills wife in 8-hour attack at restaurant, cctv visual circulate

ആക്രമണത്തില്‍ മൂക്കിലെ എല്ലുകളിലൊന്ന് ഒടിഞ്ഞു. മുഖത്തും തലയിലും കൈകളിലും കൈകളിലും ഒന്നിലധികം പരിക്കേറ്റു. ആക്രമണത്തിന് ശേഷം മുൻ മന്ത്രി ജോത്സ്യനെ വിളിച്ച് ഭാര്യക്ക് ഒന്നും സംഭവിക്കില്ലെന്ന് ഉറപ്പുനൽകിയതായും അൽ ജസീറ വാർത്താ റിപ്പോർട്ട് ചെയ്തു. കുറ്റക്കാരനല്ലെന്നും നുകെനോവ സ്വയം മുറിവേറ്റാണ് മരിച്ചതെന്നും പ്രതി കോടതിയിൽ വാദിച്ചു. 2017-ൽ കസാഖിസ്ഥാൻ ഗാർഹിക പീഡനം കുറ്റകരമല്ലാതാക്കിയിരുന്നു.  

Latest Videos
Follow Us:
Download App:
  • android
  • ios