അവധി ആഘോഷങ്ങൾക്ക് തടാകത്തിൽ നീന്തിയവർക്ക് ദേഹാസ്വസ്ഥ്യം, നിരവധിപ്പേർ ആശുപത്രിയിൽ

ഇ കൊളി ബാക്ടീരിയ ബാധ ലക്ഷണങ്ങളോടെയാണ് ചികിത്സ തേടിയവരെങ്കിലും ആരിലും ഇനിയും ബാക്ടീരിയ സാന്നിധ്യം സ്ഥിരീകരിച്ചിട്ടില്ല

Environmental officials testing lake water  in central Virginia after at least 20 people reported E coli infections

വിർജീനിയ: അവധി ആഘോഷത്തിന് തടാകത്തിൽ നീന്താനെത്തിയവർക്ക് ദേഹാസ്വസ്ഥ്യം, നിരവധിപ്പേർ ആശുപത്രിയിൽ. അമേരിക്കയിലെ വിർജീനിയയിലാണ് സംഭവം. കുട്ടികളും മുതിർന്നവരും അടക്കം വിർജീനിയയിലെ അന്ന  തടാകത്തിൽ നീന്തിയവർ ആണ് ചികിത്സ തേടിയിട്ടുള്ളത്. ഇതിന് പിന്നാലെ തടാകത്തിലെ ജലത്തിൽ ഗുരുതര ആരോഗ്യ പ്രശ്നമുണ്ടാക്കുന്ന ബാക്ടീരിയയായ ഇ കൊളിയുടെ സാന്നിധ്യമുണ്ടെന്ന സംശയത്തിലാണ് ആരോഗ്യ പ്രവർത്തകരുള്ളത്. ഇ കൊളി ബാക്ടീരിയ ബാധ ലക്ഷണങ്ങളോടെയാണ് ചികിത്സ തേടിയവരെങ്കിലും ആരിലും ഇനിയും ബാക്ടീരിയ സാന്നിധ്യം കണ്ടെത്താനായിട്ടില്ല. 

വിവിധ ഇടങ്ങളിലായി ചികിത്സ തേടിയവരിലെ പൊതുവായ കാര്യം അന്ന തടാകത്തിൽ നീന്തിയതെന്നാണ് ആരോഗ്യ പ്രവർത്തകർ വിശദമാക്കുന്നത്. ചൊവ്വാഴ്ചയാണ് തടാകത്തിലെ ജലം പരിസ്ഥിതി വകുപ്പ് അധികൃതരെത്തി പരിശോധനയ്ക്ക് കൊണ്ടുപോയത്. 200 മൈൽ തീരവും 17 മൈൽ വലുപ്പമുള്ളതുമായ തടാകമാണ് അന്ന. 1970ൽ സമീപത്തുള്ള ആണവ റിയാക്ടറിനെ തണുപ്പിക്കാനുള്ള ലക്ഷ്യത്തോടെയാണ് ഈ തടാകം സൃഷ്ടിച്ചത്. ഇതിനാൽ തന്നെ തടാകത്തിന് ഒരു വശത്തെ ജലം തണുത്തതും മറുവശത്ത് ചൂടുള്ളതുമായാണ് കാണുന്നത്. വിശാലമായ തടാകത്തിന്റ വിവിധ മേഖലയിൽ ഇറങ്ങിയവർക്കും അസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ തടാകത്തിലെ വെള്ളമാകാം രോഗ കാരണമായതെന്ന നിരീക്ഷണത്തിലാണ് അധികൃതരുള്ളത്. 

കടുത്ത വയറിളക്കം, വയറുവേദന,കടുത്ത ക്ഷീണം, പനി എന്നിവയാണ് ഇ കൊളി ബാക്ടീരിയ ബാധയുടെ പ്രധാനലക്ഷണങ്ങൾ. ബാക്ടീരിയയുമായി സമ്പർക്കത്തിലെത്തിയാൽ മൂന്ന് മുതൽ നാല് ദിവസത്തിനുള്ളിൽ ഇത്തരം ലക്ഷണങ്ങൾ ഉണ്ടാവുമെന്നാണ് സൂചന. ആരോഗ്യമുള്ള മിക്കവരും ബാക്ടീരിയ ബാധ ഒരു ആഴ്ചയ്ക്കുള്ളിൽ അതിജീവിക്കുമെങ്കിലും കുട്ടികളിലും മറ്റും ബാക്ടീരിയ ബാധ ഗുരുതര പ്രശ്നങ്ങളുണ്ടാക്കാറുണ്ട്. കുട്ടികളിൽ കിഡ്നി തകരാർ അടക്കമുള്ളവയിലേക്ക് ഇ കൊളി ബാധ കാരണമാകാറുണ്ട്. 
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios