അനാവശ്യ യാത്രകൾ ഒഴിവാക്കാണം, ഷെൽറ്ററുകളിലേക്ക് മാറാൻ തയ്യാറാകാണം, ഇസ്രയേലിലെ ഇന്ത്യക്കാരോട് എംബസി നിര്‍ദേശം
ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ കൂടുതൽ വ്യോമാക്രമണം നടത്തുമെന്ന് ഇസ്രയേൽ അറിയിച്ചു.
ബെയ്റൂത്ത്: ഇസ്രയേലിലെ ഇന്ത്യക്കാർക്കും ഇന്ത്യൻ നയതന്ത്ര കാര്യാലയം ജാഗ്രതാ നിർദേശം നൽകി. അനാവശ്യ യാത്രകൾ ഒഴിവാക്കണം. ഷെൽറ്ററുകളിലേക്ക് മാറാൻ തയറായിരിക്കണം. ഇന്ത്യ ഇസ്രയേൽ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട് എന്നും അറിയിപ്പിൽ പറയുന്നു. പ്രധാന ഇസ്രയേലി നഗരങ്ങൾ എല്ലാം അതീവ ജാഗ്രതയിൽ ആണ്.
ഇറാൻ ഇസ്രയേലിനെതിരെ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയേക്കും എന്ന് അമേരിക്കയുടെ മുന്നറിയിപ്പുണ്ട്. ഏതാനും മണിക്കൂറുകൾക്ക് ഉള്ളിൽ കനത്ത ആക്രമണത്തിന് സാധ്യത എന്നാണ് മുന്നറിയിപ്പ്. ടെൽ അവീവിൽ ആക്രമണം നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്. സുരക്ഷിത ബങ്കറുകളിലേക്ക് മാറാൻ തയാറായിരിക്കാൻ ഇസ്രയേലിലെ യുഎസ് എംബസി ജീവനക്കാർക്ക് നിർദേശം നൽകി. സ്ഥിതി നിരീക്ഷിക്കുന്നുവെന്നും ഇറാൻ ഇസ്രയേലിനെ നേരിട്ട് ആക്രമിച്ചാൽ ഗുരുതര പ്രത്യാഘാതം ഉണ്ടാകും എന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രധാന നഗരങ്ങളിൽ ജാഗ്രതാ സൈറൺ മുഴങ്ങുകയാണ്.
അതേസമയം, ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ കൂടുതൽ വ്യോമാക്രമണം നടത്തുമെന്ന് ഇസ്രയേൽ അറിയിച്ചു. ഹിസ്ബുല്ലയ്‌ക്കെതിരെ കരയുദ്ധം ആരംഭിച്ചതായി ഇസ്രായേൽ സൈന്യം അറിയിച്ചതിന് പിന്നാലെയാണ് ഇറാൻ നേരിട്ട് ആക്രമണത്തിന് ഒരുങ്ങുന്നതായി അമേരിക്ക മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഏപ്രിലിൽ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ഇസ്രായേലിനെതിരെ ഇറാൻ ആക്രമണം നടത്തിയിരുന്നു. അന്ന് നൽകിയ പിന്തുണയ്ക്ക് സമാനമായി ഇറാനിൽ നിന്നുള്ള ഏത് ഭീഷണിയും തടയാൻ ഇസ്രായേലിനെ സഹായിക്കാൻ തയ്യാറാണെന്ന് അമേരിക്കൻ പ്രതിരോധ ഉദ്യോഗസ്ഥർ അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇസ്രായേലിനോട് നേരിട്ട് ഏറ്റുമുട്ടാൻ ഇറാൻ; മിസൈൽ ആക്രമണം നടത്തിയേക്കും, മുന്നറിയിപ്പുമായി അമേരിക്ക
.ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം