അഫ്ഗാനിലേക്ക് കടന്ന് കയറി പാകിസ്ഥാന്‍റെ വ്യോമാക്രമണം; അഞ്ച് സ്ത്രീകളും മൂന്ന് കുട്ടികളും മരിച്ചു
രാജ്യത്തിന്‍റെ പരമാധികാരത്തെ വെല്ലുവിളിച്ച പാകിസ്ഥാന്‍ ആക്രമണത്തിന് വില നല്‍കേണ്ടിവരുമെന്ന് താലിബാന്‍ സർക്കാർ വക്താവ് സബീഹുള്ള മുജാഹിദ് പറഞ്ഞു.
അഫ്ഗാന്റെ അതിര്‍ത്തി പ്രദേശങ്ങള്‍ കടന്ന് പാക് വ്യോമ സേന നടത്തിയ ആക്രമണത്തില്‍ എട്ട് മരണം. ഇന്നലെ (18.3.2024) പുലര്‍ച്ചെയാണ് അഫ്ഗാനിസ്ഥാന്‍റെ അതിര്‍ത്തി കടന്ന് പാകിസ്ഥാന്‍ വ്യോമാക്രമണം നടത്തിയത്. മൂന്ന് കുട്ടികളും അഞ്ച് സ്ത്രീകളുമാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പാകിസ്ഥാന്‍റെ അതിര്‍ത്തി ചെക്ക് പോസ്റ്റ് ആക്രമിച്ച് ഏഴ് സൈനികരെ കൊലപ്പെടുത്തിയതിന്‍റെ പ്രതികാരമാണ് പാക് നടപടിയെന്ന് വിലയിരുത്തപ്പെടുന്നു. അതേസമയം രാജ്യത്തിന്‍റെ പരമാധികാരത്തെ വെല്ലുവിളിച്ച പാകിസ്ഥാന്‍ ആക്രമണത്തിന് വില നല്‍കേണ്ടിവരുമെന്ന് താലിബാന്‍ സർക്കാർ വക്താവ് സബീഹുള്ള മുജാഹിദ് പറഞ്ഞു. പാകിസ്ഥാന്‍റെ ആക്രമണത്തിന് പിന്നാലെ അതിര്‍ത്തിയില്‍ ഇരുവശത്ത് നിന്നും ആക്രമണങ്ങള്‍ ശക്തമാക്കിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പാകിസ്ഥാന്‍റെ കുഴപ്പങ്ങള്‍ക്കും രാജ്യത്തെ അക്രമങ്ങള്‍ നിയന്ത്രിക്കുന്നതിലുള്ള പരാജയത്തിനും അഫ്ഗാനിസ്ഥാനെ കുറ്റം പറയരുത്. അത്തരം നടപടികള്‍ മോശം ഫലം ചെയ്യുമെന്നും സബീഹുള്ള കൂട്ടിച്ചേര്‍ത്തു. പുലര്‍ച്ചെ മൂന്ന് മണിയോടെ പാക് വ്യോമ സേന സാധാരണക്കാരുടെ വീടുകള്‍ക്ക് നേരെ ബോംബിടുകയായിരുന്നു. പാക് ആക്രമണത്തില്‍ അഫ്ഗാനിസ്ഥാനിലെ പക്തിക മേഖലയിലെ ബര്‍മല്‍ ജില്ലയില്‍ മൂന്ന് സ്ത്രീകളും നിരവധി കുട്ടികളും ഖോസ്ത് മേഖലയില്‍ രണ്ട് സ്ത്രീകളും കൊല്ലപ്പെട്ടെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു. പാകിസ്താനിലെ തെക്കൻ വസീറിസ്ഥാൻ ജില്ലയുമായി അതിർത്തി പങ്കിടുന്ന പ്രദേശമാണ് പക്തിക. വടക്കൻ വസീറിസ്ഥാനോട് ചേർന്ന പ്രദേശമാണ് ഖോസ്ത് പ്രവിശ്യ.
മൂന്നാം ലോക മഹായുദ്ധം ഒരു ചുവട് മാത്രം അകലെ: വീണ്ടും അധികാരമേറ്റതിന് പിന്നാലെ പുടിന്‍
സമ്പന്ന രാജ്യങ്ങള്‍ ഇല്ലാതാക്കിയ അടിമകളുടെ സ്വതന്ത്ര രാജ്യം; കലാപമൊഴിയാതെ ഹെയ്തി
ഇന്‍റലിജന്‍സ് വിവരത്തെ തുടര്‍ന്ന് അഫ്ഗാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് ഇന്നലെ അതിരാവിലെ വ്യോമാക്രമണം നടത്തിയെന്ന് പാകിസ്ഥാന്‍ വിദേശകാര മന്ത്രാലയം അറിയിച്ചു. ഹഫിസ് ഗുല്‍ ബഹാദുര്‍ ഗ്രൂപ്പിലെ തീവ്രവാദി സംഘത്തിന് നേരെയായിരുന്നു ആക്രമണമെന്നും പാക് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഒപ്പം പാക് ഭൂമിയില്‍ നൂറ് കണക്കിന് ആളുകളുടെ മരണത്തിന് കാരണക്കാരായ തെഹ്രിക് ഇ താലിബാന്‍ (ടിടിഇ) തീവ്രവാദി സംഘത്തെയും ലക്ഷ്യം വച്ചതായും മന്ത്രാലയം അവകാശപ്പെട്ടു. രണ്ടാം താലിബാന്‍ സര്‍ക്കാര്‍ അഫ്ഗാനിസ്ഥാന്‍റെ പരമാധികാരം കൈയാളിതയതിന് പിന്നാലെ പാകിസ്ഥാനും താലിബാനും തമ്മിലുള്ള ബന്ധം വളഷായിരുന്നു. ഇതിന്‍റെ തുടര്‍ച്ചായാണ് ആക്രമണങ്ങളുമെന്ന് കരുതുന്നു. ഈ വര്‍ഷം ഇതിനകം ഇറാന്‍ രണ്ടോ തവണയോളം പാകിസ്ഥാന്‍റെ ബലൂച്ച് മേഖലയിലേക്ക് അതിക്രമിച്ച് കയറി വ്യോമാക്രമണം നടത്തിയിരുന്നു. ഇറാന്‍റെ മണ്ണില്‍ തീവ്രവാദ പ്രവര്‍ത്തനത്തിന് പാകിസ്ഥാന്‍ സഹായം നല്‍കുന്നുവെന്ന് ആരോപിച്ചായിരുന്നു അത്. പിന്നാലെ പാകിസ്ഥാനും ഇറാനിലേക്ക് മിസൈല്‍ ആക്രമണം നടത്തിയിരുന്നു.