ഇബ്രാഹിം റെയ്സിയുടെ സംസ്കാരച്ചടങ്ങുകൾ തുടങ്ങി, പങ്കെടുത്തത് പതിനായിരങ്ങൾ

പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയാണ് പ്രാർഥനയക്ക് നേതൃത്വം കൊടുത്തത്. ഇറാഖ്, പാകിസ്ഥാൻ, ചൈന, റഷ്യ, ഈജിപ്ത്, തുർക്കി തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികൾ ചടങ്ങിനെത്തി.

Ebrahim Raisi cremation processions starts

ടെഹ്റാൻ: ഹെലികോപ്ടർ അപകടത്തിൽ മരിച്ച ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ സംസ്കാരച്ചടങ്ങുകൾ തുടങ്ങി. റഈസിയുടെ ജൻമനഗരമായ മഷാദിലെ ഇമാം റെസ വിശുദ്ധപള്ളിയിലാണ് ഖബറടക്കം. വിലാപയാത്രയിൽ പതിനായിരങ്ങള്‍ പങ്കെടുത്തു. പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയാണ് പ്രാർഥനയക്ക് നേതൃത്വം കൊടുത്തത്. ഇറാഖ്, പാകിസ്ഥാൻ, ചൈന, റഷ്യ, ഈജിപ്ത്, തുർക്കി തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികൾ ചടങ്ങിനെത്തി. കഴിഞ്ഞ ഞായറാഴ്ചയാണ് പ്രസിഡന്റ് റെയ്സിയും വിദേശകാര്യമന്ത്രിയും അടക്കം എട്ട് പേർ അസർബൈജാനിന് സമീപം ഹെലികോപ്റ്റർ തകർന്ന് മരിച്ചത്. 

കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം പ്രദേശിക സമയം ആറ് മണിയോടെയാണ് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുല്ലാഹിയാനും അടക്കം ഒമ്പത് പേര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്. വ്യാപകമായ തിരച്ചിലിനൊടുവിൽ തിങ്കളാഴ്ചയാണ്  ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നവരെല്ലാം മരിച്ചതായി ഇറാന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. 

അസര്‍ബൈജാനിലെ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് ശേഷം മടങ്ങുമ്പോഴായിരുന്നു അപകടമുണ്ടായത്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് തിരച്ചില്‍ ദുര്‍ഘടമായതിനെ തുടര്‍ന്ന് തുര്‍ക്കിയുടെയും റഷ്യയുടെയും സഹായത്തോടെ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയ ഇറാന്‍ 12 മണിക്കൂറിന് ശേഷം തിങ്കളാഴ്ച രാവിലെയാണ് ഹെലികോപ്റ്റര്‍ ഭാഗങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്നാണ് അപകടത്തില്‍ ആരും രക്ഷപ്പെട്ടില്ലെന്ന് ഔദ്യോഗികസ്ഥിരീകരണം എത്തിയത്

Asianet News Live

Latest Videos
Follow Us:
Download App:
  • android
  • ios