മയക്കുമരുന്ന് ഉപയോഗം പാളി, പോൺതാരം കോമയിൽ; 25കാരിയെ തേടിയെത്തിയത് അപ്രതീക്ഷിത വിധി
അമിതമായി മയക്കുമരുന്ന് കഴിച്ച സാഹചര്യത്തിലാണ് എമിലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. എന്നാൽ ചികിത്സക്കിടെ ഹൃദയാഘാതമുണ്ടാവുകയായിരുന്നു. തുടർന്ന് ആരോഗ്യനില മോശമാവുകയും ആശുപത്രിയിൽ വെച്ച് തന്നെ കോമ സ്റ്റേജിലെത്തുകയുമായിരുന്നു.
വാഷിംങ്ടൺ: ഹൃദയാഘാതം മൂലം പോൺതാരം എമിലി വില്ലീസ് ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. അമേരിക്കയിലെ കാലിഫോർണിയയിലെ ചികിത്സാ കേന്ദ്രത്തിൽ തന്റെ ജീവനോട് പൊരുതുകയാണ് സഹോദരിയെന്ന് എമിലിയുടെ സഹോദരൻ മൈക്കൽ പറഞ്ഞു. കഴിഞ്ഞ മാസമാണ് 25കാരിയായ എമിലി വില്ലീസിന് ഹൃദയാഘാതമുണ്ടായത്.
അമിതമായി മയക്കുമരുന്ന് കഴിച്ച സാഹചര്യത്തിലാണ് എമിലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. എന്നാൽ ചികിത്സക്കിടെ ഹൃദയാഘാതമുണ്ടാവുകയായിരുന്നു. തുടർന്ന് ആരോഗ്യനില മോശമാവുകയും ആശുപത്രിയിൽ വെച്ച് തന്നെ കോമ സ്റ്റേജിലെത്തുകയുമായിരുന്നു. സംഭവ സമയത്ത് തന്നെ ചികിത്സ നൽകിയെങ്കിലും നില മോശമാവുകയായിരുന്നു. എമിലി മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നതെന്നും എമിലിയുടെ കുടുംബം അറിയിച്ചു.
കഴിഞ്ഞ രണ്ടു വർഷമായി പോൺ മേഖലയിൽ നിന്നും വിട്ട് നിൽക്കുകയായിരുന്നു എമിലി വില്ലീസ്. മറ്റു എന്റർടെയ്ൻമെന്റ് മേഖലയിൽ സജീവമാവുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഹൃദയാഘാതമുണ്ടാവുന്നത്. സാമൂഹ്യമാധ്യമമായ ഇൻസ്റ്റഗ്രാമിൽ 20ലക്ഷത്തിലധികം ഫോളോവേഴ്സുള്ള പോൺ താരമാണ് എമിലി വില്ലീസ്.
ദിവസങ്ങൾക്ക് മുമ്പ് 26കാരിയായ പോൺതാരം സോഫിയ ലിയോണിയെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സോഫിയയെ അവരുടെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് രണ്ടാനച്ഛൻ മൈക്ക് റെമോരോ പറഞ്ഞിരുന്നു. അതേസമയം, മരണ കാരണം വ്യക്തമല്ല. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പോൺ ഇൻഡസ്ട്രിയിൽ അടുത്തിടെയുണ്ടാവുന്ന നാലാമത്തെ മരണമാണിത്.
മാർച്ച് 1നാണ് സംഭവം. സോഫിയയെ അവരുടെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കാണുകയായിരുന്നുവെന്ന് മൈക്ക് പറഞ്ഞു. മരണകാരണത്തെക്കുറിച്ച് ലോക്കൽ പൊലീസിൻ്റെ അന്വേഷണം ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം പ്രതികരിച്ചു. സോഫിയ ആത്മഹത്യ ചെയ്‌തതല്ല. അവളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷിച്ച് വരികയാണെന്നും മൈക്ക് കൂട്ടിച്ചേർത്തു. 1997 ജൂൺ 10ന് യുഎസിലെ മിയാമിയിലാണ് സോഫിയ ലിയോൺ ജനിച്ചത്. 18-ാം വയസിലാണ് പോൺ ഇൻഡസ്ട്രിയിലേക്കുള്ള കടന്നുവരവ്. ഇവർക്ക് 1 മില്യൺ ഡോളർ ആസ്തിയുള്ളതായാണ് കണക്കുകൾ പറയുന്നത്. കാഗ്‌നി ലിൻ കാർട്ടർ, ജെസ്സി ജെയ്ൻ, തൈന ഫീൽഡ്‌സ് തുടങ്ങിയ പോൺ താരങ്ങളും ഈ വർഷം മരിച്ചിരുന്നു. ഇതിന് പിറകെയാണ് 26ാം വയസിൽ സോഫിയ ലിയോണും മരിക്കുന്നത്. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണ്.