സ്വന്തം ഗോൾഫ് ക്ലബിന്റെ രണ്ട് സ്വർണമെഡലുകൾ സ്വന്തമാക്കി ട്രംപ്, 'അഭിനന്ദിച്ച്' ബൈഡൻ

ട്രംപിൻ്റെ പോസ്റ്റിൻ്റെ സ്‌ക്രീൻഷോട്ട് എക്‌സിൽ പങ്കിട്ടുകൊണ്ട് ജോ ബൈഡൻ രം​ഗത്തെത്തി. സർക്കാസ്റ്റിക്കായി ട്രംപിന് അഭിനന്ദനങ്ങൾ നേർന്നാണ് ബൈഡൻ പ്രതികരിച്ചത്.

Donald trump won two gold medal his own club, biden reacts prm

വാഷിങ്ടൺ: സ്വന്തം ​ഗോൾഫ് ക്ലബിന്റെ പുരസ്കാരം നേടി റിപ്പബ്ലിക്കൻ നേതാവും മുൻ യുഎസ് പ്രസിഡന്റുമായ ഡോണൾഡ് ട്രംപ്. സ്വന്തം ഗോൾഫ് ക്ലബായ ട്രംപ് ഇന്റർനാഷണൽ ​ഗോൾഫ് മികച്ച താരങ്ങൾക്ക് നൽകുന്ന രണ്ട് സ്വർണ മെഡലുകളാണ് ട്രംപ് നേ‌‌ടിയത്. പുരസ്കാര നേട്ടത്തിന് പിന്നാലെ പരിഹാസവുമായി ജോ ബൈഡൻ രം​ഗത്തെത്തി. ക്ലബ് ചാമ്പ്യൻഷിപ്പ് ട്രോഫിയും സീനിയർ ക്ലബ് ചാമ്പ്യൻഷിപ്പ് ട്രോഫിയുമാണ് ട്രംപിന് ലഭിച്ചത്. സോഷ്യൽമീഡിയയിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.

Read More.... മോസ്‌കോ ഭീകരാക്രമണത്തെ അപലപിച്ച് സൗദി അറേബ്യ

പിന്നാലെ, ട്രംപിൻ്റെ പോസ്റ്റിൻ്റെ സ്‌ക്രീൻഷോട്ട് എക്‌സിൽ പങ്കിട്ടുകൊണ്ട് ജോ ബൈഡൻ രം​ഗത്തെത്തി. സർക്കാസ്റ്റിക്കായി ട്രംപിന് അഭിനന്ദനങ്ങൾ നേർന്നാണ് ബൈഡൻ പ്രതികരിച്ചത്. തെരഞ്ഞെടുപ്പിൽ ബൈഡന്റെ എതിരാളിയായിരിക്കും ട്രംപ്. 2020ൽ അന്നത്തെ അമേരിക്കൻ പ്രസിഡൻ്റായിരുന്ന ട്രംപിനെ ബൈഡൻ പരാജയപ്പെടുത്തിയിരുന്നു. 1892 ന് ശേഷമാണ് നിലവിലെയും മുൻ പ്രസിഡൻ്റും മുഖാമുഖം വരുന്നത് എന്ന പ്രത്യേകതയുമുണ്ട്. 
 

Latest Videos
Follow Us:
Download App:
  • android
  • ios