800 മൈൽ ബഫർ സോണിന് ആളും പണവും നൽകില്ല; റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ എന്തായിരിക്കും ട്രംപിന്റെ പ്ലാന്‍

യുദ്ധമേഖലയിലേക്ക് യുഎസ് സൈനികരെ വിന്യസിക്കില്ലെന്നും ബഫർ സോൺ നടപ്പാക്കാനുള്ള ഉത്തരവാദിത്തം ബ്രിട്ടനും മറ്റ് യൂറോപ്യൻ രാജ്യങ്ങൾക്കുമായിരിക്കുമെന്നും സെലൻസ്കി വ്യക്തമാക്കി. 

Donald Trump's 800 mile buffer zone in Ukraine peace

വാഷിങ്ടൺ: അധികാരത്തിലേറി 24 മണിക്കൂറിനകം റഷ്യ-യുക്രൈൻ പ്രശ്നത്തിന് പരിഹാരം കാണുമെന്ന് അവകാശപ്പെട്ട ഡോണൾഡ് ട്രംപിന്റെ കൈയിൽ എന്ത് മാർ​ഗമാണുള്ളതെന്ന് ഉറ്റുനോക്കി ലോകം. റഷ്യൻ, യുക്രേനിയൻ സേനകൾക്കിടയിൽ 800 മൈൽ ബഫർ സോൺ സ്ഥാപിക്കാൻ സൈനികരെ വിന്യസിക്കാൻ നിർദ്ദേശിക്കുകയായിരിക്കും ട്രംപിന്റെ ആദ്യനീക്കമെന്ന് പറയപ്പെടുന്നു. യുക്രൈന് കൂടുതൽ ആയുധങ്ങൾ നൽകാൻ അമേരിക്ക പദ്ധതിയിടുന്നതായും റിപ്പോർട്ടുകളുണ്ട്.

എന്നാൽ, നിർദിഷ്ട 800 മൈൽ ബഫർ സോണിൽ പട്രോളിംഗ് നടത്തുന്നതിനോ നടപ്പിലാക്കുന്നതിനോ യുഎസ് സൈനികരെ അയക്കില്ലെന്നാണ് ട്രംപിന്റെ വാദം. യുക്രൈനിൽ സമാധാനം ഉറപ്പാക്കാൻ അമേരിക്ക സൈനികരെ അയക്കില്ല. പകരം പോളണ്ടുകാരെയും ജർമ്മൻകാരെയും ബ്രിട്ടീഷുകാരെയും ഫ്രഞ്ചുകാരെയും സൈനിക വിന്യാസത്തിന് പ്രോത്സാഹിപ്പിക്കാനിയിരിക്കും ട്രംപിന്റെ ശ്രമമെന്ന് അദ്ദേഹത്തിന്റെ ടീമിലെ പ്രധാനി പറഞ്ഞതായി ദി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തു. 

നേരത്തെ, യൂറോപ്യൻ പൊളിറ്റിക്കൽ കമ്മ്യൂണിറ്റിയുടെ ഉച്ചകോടിയിൽ പ്രസിഡൻ്റ് സെലെൻസ്‌കി യൂറോപ്യൻ നേതാക്കളുമായി ബുഡാപെസ്റ്റിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. റഷ്യക്ക് ഇളവുകൾ വാഗ്ദാനം ചെയ്യുന്നത് യൂറോപ്പിന് തിരിച്ചടിയാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. യുദ്ധമേഖലയിലേക്ക് യുഎസ് സൈനികരെ വിന്യസിക്കില്ലെന്നും ബഫർ സോൺ നടപ്പാക്കാനുള്ള ഉത്തരവാദിത്തം ബ്രിട്ടനും മറ്റ് യൂറോപ്യൻ രാജ്യങ്ങൾക്കുമായിരിക്കുമെന്നും സെലൻസ്കി വ്യക്തമാക്കി.

Read More... 'തോട്ടത്തിൽ തൊഴിലെടുക്കാൻ തയ്യാറാവൂ'; യുഎസ്സിൽ വംശീയവിദ്വേഷം നിറഞ്ഞ ഭീഷണിസന്ദേശങ്ങൾ കിട്ടുന്നതായി പരാതി

അതേസമയം, ട്രംപിന്റെ നിർദേശത്തെ ബ്രിട്ടൻ എതിർത്തതയാണ് വിവരം. നാറ്റോയിൽ മറ്റെല്ലാ അംഗരാജ്യങ്ങളേക്കാൾ കൂടുതൽ  പ്രതിരോധത്തിനായി യുഎസ് ഇപ്പോൾ ചെലവഴിക്കുന്നുവെന്ന് കണക്കുകകൾ പുറത്തുവന്നിരുന്നു. ട്രംപിൻ്റെ "അമേരിക്ക ഫസ്റ്റ്" തന്ത്രം, നാറ്റോ സ്ഥാപിതമായതിന് ശേഷമുള്ള ഏറ്റവും ഗുരുതരമായ ഭീഷണിയെ നേരിടുന്നതാണെന്നും മാധ്യമങ്ങൾ വിലയിരുത്തി. തന്റെ ആദ്യ ടേമിലും നാറ്റോക്ക് അനുകൂലമല്ലാത്ത നിലപാടാണ് ട്രംപ് സ്വീകരിച്ചത്. 

Asianet News Live

 

Latest Videos
Follow Us:
Download App:
  • android
  • ios