"എനിക്കും അദ്ദേഹത്തെപോലെ പോകേണ്ടി വരുമോ?; കൊവിഡ് സ്ഥിരീകരിച്ച ട്രംപ് ചോദിച്ചു.!

ചെറിയ ചുമയും, തൊണ്ട വേദനയും മാത്രമാണ് ഇപ്പോള്‍ ട്രംപിന് അസ്വസ്തതായി ഉള്ളത്. വെള്ളിയാഴ്ച ട്രംപിന്‍റെ സ്വകാര്യ ഡോക്ടറും വൈറ്റ് ഹൌസിലെ ആരോഗ്യ വിഭാഗത്തിന്‍റെ നിര്‍ദേശ പ്രകാരമാണ് ട്രംപിനെ വാള്‍ട്ടര്‍ റീഡ് നാഷണല്‍ മിലിറ്ററി മെഡിക്കല്‍ സെന്‍ററിലേക്ക് പ്രസിഡന്‍റിന്‍റെ ഔദ്യോഗിക ഹെലികോപ്റ്ററില്‍ മാറ്റിയത്.

Donald Trump repeatedly asked am I going to die after coronavirus diagnosis

വാഷിംങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാല്‍ഡ് ട്രംപിനെ കൊവിഡ് ബാധിതനായി ആശുപത്രിയിലേക്ക് മാറ്റിയിട്ട് മണിക്കൂറുകള്‍ കഴിയുമ്പോള്‍ അദ്ദേഹത്തിന്‍റെ ആരോഗ്യനിലയില്‍ വലിയ പ്രശ്നങ്ങള്‍ ഒന്നും ഇല്ലെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ മാധ്യമങ്ങളെകണ്ട ഇദ്ദേഹത്തെ ചികില്‍സിക്കുന്ന വാഷിംങ്ടണിലെ വാള്‍ട്ടര്‍ റീഡ് നാഷണല്‍ മിലിറ്ററി മെഡിക്കല്‍ സെന്‍ററിലെ ഡോക്ടര്‍മാര്‍ ഇത് സ്ഥിരീകരിക്കുന്നു.

ചെറിയ ചുമയും, തൊണ്ട വേദനയും മാത്രമാണ് ഇപ്പോള്‍ ട്രംപിന് അസ്വസ്തതായി ഉള്ളത്. വെള്ളിയാഴ്ച ട്രംപിന്‍റെ സ്വകാര്യ ഡോക്ടറും വൈറ്റ് ഹൌസിലെ ആരോഗ്യ വിഭാഗത്തിന്‍റെ നിര്‍ദേശ പ്രകാരമാണ് ട്രംപിനെ വാള്‍ട്ടര്‍ റീഡ് നാഷണല്‍ മിലിറ്ററി മെഡിക്കല്‍ സെന്‍ററിലേക്ക് പ്രസിഡന്‍റിന്‍റെ ഔദ്യോഗിക ഹെലികോപ്റ്ററില്‍ മാറ്റിയത്.

ഇതുവരെ പ്രസിഡന്‍റിന് കൃത്രിമ ശ്വാസം നല്‍കേണ്ട അവസ്ഥയില്ലെന്നും ഡോക്ടര്‍മാര്‍ അറിയിക്കുന്നു. അതേ സമയം വൈറ്റ് ഹൌസില്‍ വച്ച് ചെറിയ ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പ്രസിഡന്‍റ് ട്രംപിന് ഓക്സിജന്‍ നല്‍കിയിരുന്നു എന്ന് എപി റിപ്പോര്‍‍ട്ട് ചെയ്യുന്നുണ്ട്. ഇതിന് ശേഷമാണ് ഇദ്ദേഹത്തെ വാള്‍ട്ടര്‍ റീഡ് നാഷണല്‍ മിലിറ്ററി മെഡിക്കല്‍ സെന്‍ററിലേക്ക്  മാറ്റിയത് എന്നാണ് റിപ്പോര്‍ട്ട്.

ആശുപത്രിയിലേക്ക് പുറപ്പെടും മുന്‍പ് ട്രംപ് തന്‍റെ റിപ്പബ്ലിക്കന്‍ അനുയായികളോട് ഒരു കാര്യം ചോദിച്ചിരുന്നു എന്നാണ് വാനിറ്റി ഫെയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്- 
"എനിക്കും സ്റ്റാന്‍ ചീറയെപ്പോലെ പോകേണ്ടി വരുമോ?, എനിക്കും?" എന്നാണ്.  ഏപ്രില്‍ മാസത്തില്‍ അന്തരിച്ച പ്രസിഡന്‍റ് ട്രംപിന്‍റെ ദീര്‍ഘകാല സുഹൃത്താണ് സ്റ്റാന്‍ ചീറ. ഇദ്ദേഹം കൊവിഡ് കാരണമാണ് മരിച്ചത്. ഇദ്ദേഹത്തിന് 77 വയസായിരുന്നു.

അതേ സമയം ചികില്‍സയോടും ആശുപത്രി അധികൃതരോടും വലിയ ആവേശത്തോടെയാണ് പ്രസിഡന്‍റ് പ്രതികരിക്കുന്നത് എന്നാണ് വാള്‍ട്ടര്‍ റീഡ് നാഷണല്‍ മിലിറ്ററി മെഡിക്കല്‍ സെന്‍റര്‍ അധികൃതര്‍ പറയുന്നത്. ദിവസങ്ങള്‍ക്കുള്ളില്‍ ഇവിടെ നിന്നും ഇറങ്ങാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഡോക്ടര്‍ സംഘത്തിന്‍റെ തലവന്‍ ഡോ.ഷോണ്‍ ഡോളിയോട് ട്രംപ് പറഞ്ഞെന്നാണ് റിപ്പോര്‍ട്ട്. 

Latest Videos
Follow Us:
Download App:
  • android
  • ios