തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ഇന്ത്യൻ വംശജനായ രാമസ്വാമിക്ക് സുപ്രധാന ചുമതല? പരസ്യമായി സൂചന നൽകി ഡോണൾഡ് ട്രംപ്

നേരത്തെ, വിവേക് രാമസ്വാമി അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ പിന്നീട് പിന്മാറുകയും റിപ്പബ്ലിക്കൻ ലീഡ് സ്ഥാനാർത്ഥി ഡോണൾഡ് ട്രംപിന് പിന്തുണ വാഗ്ദാനം ചെയ്യുകയുമായിരുന്നു. 

Donald Trump Hints At Role For Indian American Ramaswamy If He Wins 2024 US Election

വാഷിങ്ടൺ: അമേരിക്കൻ തെരഞ്ഞെടുപ്പിൽ തന്റെ എതിരാളി കമലാ ഹാരിസിനെതിരെ വിജയിച്ചാൽ വിവേക് രാമസ്വാമിക്ക്  ഭരണത്തിൽ നിർണായക പങ്കുണ്ടാകുമെന്ന സൂചനയുമായി ഡോണൾഡ് ട്രംപ്. ഒക്ടോബർ ഒമ്പതിന് ഒരു പ്രചാരണ റാലിയിൽ സംസാരിച്ചപ്പോഴായിരുന്നു ട്രംപിന്റെ പരാമര്‍ശം. ഇന്ത്യൻ വംശജനായ വിവേകിനെ 'സമർത്ഥൻ' എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. സ്താനാര്‍ത്ഥി മത്സരത്തിനിടെ അദ്ദേഹം തുടക്കത്തിൽ കടുത്ത മത്സരമാണ് നൽകിയതെന്നും അഭിപ്രായപ്പെട്ടു. ഞങ്ങളുടെ ഭരണത്തിൽ അദ്ദേഹത്തിന് മികച്ച പങ്കാളിത്തമുണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നുവെന്നുമായിരുന്നു ട്രംപ് പറഞ്ഞത്. 

പ്രധാന സർക്കാർ സംരംഭങ്ങൾക്ക് രാമസ്വാമിക്ക് മികച്ച രീതിയിൽ മേൽനോട്ടം വഹിക്കാൻ കഴിയും. അദ്ദേഹത്തിന് വലിയ ചുമതല ഏൽപ്പിച്ചാൽ, നിങ്ങൾക്ക് ചിന്തിക്കാൻ കഴിയുന്ന മറ്റാരേക്കാളും മികച്ച രീതിയിൽ അദ്ദേഹം ജോലി നിര്‍വഹിക്കുമെന്നും ട്രംപ് പറഞ്ഞു.നേരത്തെ, വിവേക് രാമസ്വാമി അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ പിന്നീട് പിന്മാറുകയും റിപ്പബ്ലിക്കൻ ലീഡ് സ്ഥാനാർത്ഥി ഡോണൾഡ് ട്രംപിന് പിന്തുണ വാഗ്ദാനം ചെയ്യുകയുമായിരുന്നു. 

പാലക്കാട് നിന്നും അമ്പത് വര്‍ഷം മുമ്പേ അമേരിക്കയിലേക്ക് കുടിയേറിയതാണ് വിവേക് രാമസ്വാമിയുടെ മാതാപിതാക്കള്‍. അമേരിക്കയിലെ ഒഹായോയിലായിരുന്നു വിവേകിന്റെ ജനനം. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ബിരുദം. ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ റോവന്റ് സയന്‍സസിന്റെ സ്ഥാപകനും സ്‌ട്രൈവ് അസറ്റ് മാനേജ്‌മെന്റിന്റെ സഹസ്ഥാപകനുമാണ്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വ മോഹത്തെക്കുറിച്ച് വിവേക് ആദ്യമായി പ്രഖ്യാപിച്ചത്.

അമേരിക്ക സ്വത്വ പ്രതിസന്ധിയിലാണെന്നും സ്വത്വം തിരിച്ചുപിടിക്കാന്‍ താന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നുവെന്നുമായിരുന്നു പ്രഖ്യാപനം. 2024 നവംബറിലാണ് അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ്. ട്രംപാണ് മത്സരിക്കുന്നതെങ്കില്‍ അദ്ദേഹത്തിന് കീഴില്‍ വൈസ് പ്രസിഡന്റായി മത്സരിക്കാനും തയ്യാറാണെന്ന് വിവേക് നേരത്തെ തന്നെ അറിയിച്ചിരുന്നു. 

'മോദി നല്ല മനുഷ്യൻ, പക്ഷേ, ചില സമയങ്ങളിൽ...'; ഇന്ത്യ ഭീഷണി നേരിട്ടപ്പോൾ മോദി പറഞ്ഞത് വെളിപ്പെടുത്തി ട്രംപ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios