'ഗുരുതര രോഗങ്ങൾക്ക് കാരണമാകും'; ന്യൂസിലാൻഡിൽ വിമാനയാത്രക്കാരനിൽനിന്ന് ഗോമൂത്രം പിടിച്ചെടുത്ത് നശിപ്പിച്ചു
ഹിന്ദു ആചാര പ്രകാരം ഗോമൂത്രം ശുദ്ധീകരണ വസ്തുവായി ഉപയോഗിക്കുന്നു. പ്രാർത്ഥനയ്ക്ക് ഉപയോഗിക്കാൻ കൊണ്ടുവന്നതെന്നാണ് പറഞ്ഞത്. എന്നാൽ ബയോസെക്യൂരിറ്റി റിസ്ക് കാരണം മൂത്രം രാജ്യത്തേക്ക് കടത്താൻ അനുവദിച്ചില്ലെന്നും അധികൃതർ വ്യക്തമാക്കി.
വെല്ലിങ്ടണ്‍: ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചർച്ച് വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് പിടിച്ചെടുത്ത രണ്ട് കുപ്പി ഗോമൂത്രം (Cow urine) നശിപ്പിച്ചതായി അധികൃതർ. ബയോസെക്യൂരിറ്റി വിഭാഗമാണ് ഗോമൂത്രം പിടിച്ചെടുത്തത്. ന്യൂസിലാന്‍ഡ് മിനിസ്ട്രി ഫോര്‍ പ്രൈമറി ഇന്‍ഡസ്ട്രീസ് ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. യാത്രക്കാരന്റെ വിവരങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. രോഗസാധ്യതയുള്ളതിനാൽ ഗോമൂത്രമടക്കമുള്ള മൃഗ ഉൽപ്പന്നങ്ങൾ രാജ്യത്തേക്ക് കൊണ്ടുവരുന്നതിന് വിലക്കുണ്ടെന്ന് അധികൃതർ കുറിപ്പിൽ വ്യക്തമാക്കി.
ഹിന്ദു ആചാര പ്രകാരം ഗോമൂത്രം ശുദ്ധീകരണ വസ്തുവായി ഉപയോഗിക്കുന്നു. പ്രാർത്ഥനയ്ക്ക് ഉപയോഗിക്കാൻ കൊണ്ടുവന്നതെന്നാണ് പറഞ്ഞത്. എന്നാൽ ബയോസെക്യൂരിറ്റി റിസ്ക് കാരണം മൂത്രം രാജ്യത്തേക്ക് കടത്താൻ അനുവദിച്ചില്ലെന്നും അധികൃതർ വ്യക്തമാക്കി. ആളുകളില്‍ കാലിനും വായ്ക്കും ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകാമെന്നത് കൊണ്ടാണ് ഗോ മൂത്രം നശിപ്പിച്ചതെന്നും അധികൃതർ പറഞ്ഞു.
കഞ്ചാവ് ലഹരിയില്‍ ലിംഗം മുറിച്ചുമാറ്റി; സമൂഹത്തിന് നല്ലത് വരാനാണ് ഇത് ചെയ്തതെന്ന് യുവാവ്
കൊവിഡിനെ തുടർന്ന് ഏർപ്പെടുത്തിയ അന്താരാഷ്ട്ര യാത്രാ നിയന്ത്രണങ്ങൾക്ക് ഈ അടുത്താണ് ന്യൂസിലാൻഡ് അയവുവരുത്തിയത്.