'വിനാശത്തിന്‍റെ ഓര്‍മ്മപ്പെടുത്തല്‍'; ഇന്ത്യയിലെ അവസ്ഥയെക്കുറിച്ച് ലോകാരോഗ്യ സംഘടന

ഇന്ത്യയില്‍ കൊറോണ കേസുകള്‍ വര്‍ദ്ധിക്കുന്ന അവസ്ഥയെ ലോകാരോഗ്യ സംഘടന വളരെ ഗൗരവമായാണ് നോക്കികാണുന്നത് എന്നാണ് ലോകാരോഗ്യ സംഘടന മേധാവി പ്രതികരിച്ചത്. 

COVID19 situation in India a devastating reminder of what virus can do WHO Chief

ജനീവ: കൊറോണ വൈറസിന് വരുത്താന്‍ കഴിയുന്ന വിനാശത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ് ഇപ്പോള്‍ ഇന്ത്യയില്‍ സംഭവിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. വെള്ളിയാഴ്ച മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഇന്ത്യയില്‍ കൊവിഡിന്‍റെ രണ്ടാം തരംഗത്തിന്‍റെ രൂക്ഷത സംബന്ധിച്ച് ലോകാരോഗ്യ സംഘടന മേധാവി പ്രതികരിച്ചത്. 

ഇന്ത്യയില്‍ കൊറോണ കേസുകള്‍ വര്‍ദ്ധിക്കുന്ന അവസ്ഥയെ ലോകാരോഗ്യ സംഘടന വളരെ ഗൗരവമായാണ് നോക്കികാണുന്നത് എന്നാണ് ലോകാരോഗ്യ സംഘടന മേധാവി പ്രതികരിച്ചത്. ഇതിനൊപ്പം തന്നെ മരണ നിരക്കിലും ആശങ്കയുണ്ടെന്ന് ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. 

'അവസ്ഥ വളരെ സങ്കീര്‍ണ്ണമാണെന്ന് നമ്മുക്ക് അറിയാം, ലോകത്തിലെ ഒരു ഭാഗത്തും ആവശ്യങ്ങളും പ്രതികരണങ്ങളും വ്യത്യസ്തമായിരിക്കും. ഇന്ത്യയില്‍ സര്‍ക്കാര്‍ വാക്സിനേഷനും, മറ്റ് പ്രതിരോധ പ്രവര്‍ത്തനങ്ങളും നടത്താന്‍ എടുക്കുന്ന നടപടികളെ സ്വാഗതം ചെയ്യുന്നു - കൊവിഡ് സംബന്ധിച്ചുള്ള വാര്‍ത്ത സമ്മേളനത്തില്‍ ലോകാരോഗ്യ സംഘടന മേധാവി പറഞ്ഞു.

ഇന്ത്യയില്‍ കൊറോണ വൈറസാല്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ബന്ധുക്കളോട് ആദരവ് അറിയിക്കുന്നു. ഒപ്പം ഇന്ത്യയില്‍ കൂടുതല്‍ ആളുകളെ രക്ഷിക്കാനും മറ്റും ലോകാരോഗ്യ സംഘടനയും പങ്കാളികളും എല്ലാ സഹായവും വാഗ്ദാനം ചെയ്യുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios