ചൈനയിൽ വീണ്ടും കൊവിഡ് പടരുന്നു: 24 മണിക്കൂറിൽ 57 പേർക്ക് രോഗം
ദക്ഷിണ ബീജിങ്ങിലെ ഇറച്ചി, പച്ചക്കറി മാര്‍ക്കറ്റുകളിലാണ് രോഗം പടർന്നതെന്നാണ് റിപ്പോര്‍ട്ട്.
ബെയ്ജിംഗ്: ചൈനയിൽ വീണ്ടും കൊവിഡ് രോഗം പടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 57 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏപ്രിലിന് ശേഷം ഇത്രയധികം പേര്‍ക്ക് ഒരു ദിവസം രോഗംബാധിക്കുന്നത് ഇതാദ്യമാണ്.
ദക്ഷിണ ബീജിങ്ങിലെ ഇറച്ചി, പച്ചക്കറി മാര്‍ക്കറ്റുകളിലാണ് രോഗം പടർന്നതെന്നാണ് റിപ്പോര്‍ട്ട്. ഇവിടെ പുതുതായി സ്ഥിരീകരിച്ച 36 കേസുകള്‍ പ്രാദേശിക തലത്തില്‍ നിന്ന് പകര്‍ന്നതാണെന്ന് ചൈനീസ് ദേശീയ ഹെല്‍ത്ത് കമ്മീഷന്‍ അറിയിച്ചു.
ഇതേ തുടര്‍ന്ന് ബീജിങ്ങിലെ മാര്‍ക്കറ്റിന് സമീപത്തെ 11 റസിഡന്‍ഷ്യല്‍ എസ്റ്റേറ്റുകളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. രണ്ട് മാസത്തിന് ശേഷമാണ് രാജ്യതലസ്ഥാനത്ത് പുതുതായി കേസുകള്‍ കണ്ടെത്തുന്നത്.