യുഎൻ കാലാവസ്ഥാ ഉച്ചകോടിക്ക് ബകുവിൽ തുടക്കം, വിട്ടുനിന്ന് അമേരിക്കയും ചൈനയും

ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും താപനില ഏറിയ  കാലത്തിനാണ് ലോ​കം സാ​ക്ഷ്യം വ​ഹി​ച്ച​തെ​ന്ന് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ന്‍റോ​ണി​യോ ഗു​ട്ടെ​റ​സ് പ​റ​ഞ്ഞു.

COP29 begins in Azerbaijan

ബ​കു: ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ 29ാമ​ത് കാ​ലാ​വ​സ്ഥ ഉ​ച്ച​കോ​ടിക്ക് (സിഒപി- 29) തുടക്കമായി. അ​സ​ർ​ബൈ​ജാ​ൻ ത​ല​സ്ഥാ​ന​മാ​യ ബ​കു​വി​ലാണ് ഇക്കുറി ഉച്ചകോടി നടക്കുന്നത്. അമേരിക്കയടക്കം പ​ല രാ​ജ്യ​ങ്ങ​ളും ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്നി​ല്ല. കാ​ർ​ബ​ൺ പു​റ​ന്ത​ള്ളലിൽ മുന്നിൽ നിൽക്കുന്ന വികസിത രാജ്യങ്ങളാണ് ഉച്ചകോടിയിൽ നിന്ന് വിട്ടുനിൽക്കുന്നത്. ഇ​ന്ത്യ, ഇ​ന്തോ​നേ​ഷ്യ​ എന്നീ രാജ്യങ്ങളുടെ രാ​ഷ്ട്ര​ത്ത​ല​വ​ന്മാ​രും വിട്ടുനിന്നു. യുഎസ്, ചൈന, ഫ്രാൻസ് തുടങ്ങി പ്രധാന രാജ്യങ്ങൾ വിട്ടുനിന്നതായി ബെ​ലാ​റ​സ് പ്ര​സി​ഡ​ന്‍റ് അ​ല​ക്സാ​ണ്ട​ർ ലു​കാ​ഷെ​ങ്കോ പ്ര​സം​ഗ​ത്തി​ൽ പറഞ്ഞു.

അ​തേ​സ​മ​യം, ബ്രിട്ടൻ പങ്കെടുത്തു. 2035ഓ​ടെ മ​ലി​നീ​ക​ര​ണം 81 ശ​ത​മാ​നം കു​റ​ക്കു​ക​യാ​ണ് ത​ങ്ങ​ളു​ടെ ല​ക്ഷ്യ​മെ​ന്ന് ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി കെ​യ​ർ സ്റ്റാ​ർ​മ​ർ പ്ര​ഖ്യാ​പിക്കുകയും ചെയ്തു. ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും താപനില ഏറിയ  കാലത്തിനാണ് ലോ​കം സാ​ക്ഷ്യം വ​ഹി​ച്ച​തെ​ന്ന് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ന്‍റോ​ണി​യോ ഗു​ട്ടെ​റ​സ് പ​റ​ഞ്ഞു. 200 ഓളം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ, വ്യവസായ പ്രമുഖർ, കാലാവസ്ഥാ ശാസ്ത്രജ്ഞർ, തദ്ദേശവാസികൾ, പത്രപ്രവർത്തകർ, മറ്റ് വിവിധ വിദഗ്ധർ, പങ്കാളികൾ എന്നിവർ നവംബർ 22 വരെ നീണ്ടുനിൽക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കും.

Read More... അമേരിക്കൻ യുദ്ധക്കപ്പലുകൾക്ക് നേരെ ഹൂതികളുടെ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ; നാശനഷ്ടങ്ങളില്ലെന്ന് പെന്റഗൺ

ആഗോളതാപനം തടയുന്നതിനായി പദ്ധതി വികസിപ്പിക്കാൻ രാജ്യങ്ങളെ ഒരുമിച്ച് കൊണ്ടുവരിക എന്നതാണ് ഉച്ചകോടിയുടെ ലക്ഷ്യം. കാലാവസ്ഥാ വ്യതിയാനത്തിൻ്റെ പ്രതികൂല പ്രത്യാഘാതങ്ങൾ നേരിടാൻ വികസ്വര രാജ്യങ്ങളെ സഹായിക്കുന്നതിന് കാലാവസ്ഥാ ധനസഹായം വർദ്ധിപ്പിക്കുന്നതിലും ഇക്കുറി ശ്രദ്ധ കേന്ദ്രീകരിക്കും. 

Asianet News Live

Latest Videos
Follow Us:
Download App:
  • android
  • ios