വാക്സിനില്‍ മുന്നേറ്റമെന്ന് ചൈന; പരീക്ഷണം നടത്തിയത് 108 പേരില്‍

ആദ്യ ഘട്ട പരീക്ഷണത്തിന്‍റെ ഫലം അന്താരാഷ്ട്ര ശാസ്ത്ര ജേണലിൽ പ്രസിദ്ധീകരിച്ചു. 

china respond Vaccination

ബെയ്‍ജിംഗ്: കൊവിഡിനെതിരായ വാക്സിന്‍ പരീക്ഷണത്തിന്‍റെ ആദ്യഘട്ടം വിജയകരമെന്ന് ചൈനീസ് ഗവേഷകര്‍. 108 പേരിൽ പരീക്ഷിച്ച വാക്സിന്‍ ഭൂരിപക്ഷം പേർക്കും രോഗപ്രതിരോധ ശേഷി നൽകിയെന്ന് ചൈനീസ് ഗവേഷകർ അവകാശപ്പെടുന്നു. ആദ്യ ഘട്ട പരീക്ഷണത്തിന്‍റെ ഫലം അന്താരാഷ്ട്ര ശാസ്ത്ര ജേണലിൽ പ്രസിദ്ധീകരിച്ചു.  വാക്സിൻ പൂർണ്ണ വിജയമെന്ന് പറയാൻ ഇനിയും പരീക്ഷണങ്ങൾ ആവശ്യമാണെന്നും ഗവേഷകർ പറയുന്നു.

കൊറോണ വൈറസിന്‍റെ ഉത്ഭവം ചൈനയിൽ നിന്നാണെന്നാണ് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ആരോപണം. മിച്ചി​ഗണിൽ ആഫ്രിക്കൻ-അമേരിക്കൻ നേതാക്കൾ ഉൾപ്പെട്ട സെമിനാറിൽ പങ്കെടുക്കവേയായിരുന്നു ട്രംപ് വീണ്ടും ചൈനക്കെതിരെ തിരിഞ്ഞത്. ചൈനയിൽ നിന്ന് തന്നെയാണ് കൊറോണ വൈറസിന്‍റെ ഉത്ഭവം. അക്കാര്യത്തിൽ ഞങ്ങൾ സന്തുഷ്ടരല്ല. ഈ സംഭവത്തെ നിസ്സാരമായി കാണാനും തയ്യാറല്ലെന്നായിരുന്നു ട്രംപിന്‍റെ പ്രതികരണം.  

Latest Videos
Follow Us:
Download App:
  • android
  • ios