ചെന്നൈയില്‍ ജനനം, സംരംഭകന്‍ ; ശ്രീറാം കൃഷ്ണൻ ഇനി അമേരിക്കയുടെ എഐ സീനിയർ വൈറ്റ് ഹൗസ് പോളിസി അഡ്വൈസർ

2007-ൽ വിൻഡോസിൽ‍ ഒരു വിഭാ​ഗം ടീമിൻ്റെ സ്ഥാപക അംഗമായാണ് അദ്ദേഹം മൈക്രോസോഫ്റ്റിൽ തൻ്റെ കരിയർ ആരംഭിച്ചത്.

Chennai origin Sriram Krishnan is appointed as Americas AI Senior White House Policy Advisor

വാഷിങ്ടണ്‍ : ഇന്ത്യൻ വംശജനായ അമേരിക്കൻ പൗരൻ ശ്രീറാം കൃഷ്ണനെ എഐ സീനിയർ  വൈറ്റ് ഹൗസ് പോളിസി അഡ്വൈസറായി നിയമിച്ച് അമേരിക്കൻ നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയിൽ സംരംഭകനും വെഞ്ച്വർ ക്യാപിറ്റലിസ്റ്റുമാണ് ഇദ്ദേഹം. എഎൈയിൽ അമേരിക്കയുടെ ഭാവി സംബന്ധിച്ച് കാര്യങ്ങളിൽ നേതൃത്വം നൽകുന്നതിനും  നയം രൂപീകരിക്കുന്നതിലും ശ്രീറാം കൃഷ്ണൻ കൂടുതൽ ശ്രദ്ധ ചെലുത്തുമെന്ന് ട്രംപ് ഔദ്യോഗിക പ്രഖ്യാപനത്തിൽ പറഞ്ഞു. 

ചെന്നൈയിൽ ജനിച്ച ശ്രീറാം അണ്ണാ യൂണിവേഴ്‌സിറ്റിയിൽ എഞ്ചിനീയറിംഗ് ബിരുദം പൂർത്തിയാക്കിയാണ് അമേരിക്കയിലേക്ക് പോയത്. 2007-ൽ വിൻഡോസിൽ‍ ഒരു വിഭാ​ഗം ടീമിൻ്റെ സ്ഥാപക അംഗമായാണ് അദ്ദേഹം മൈക്രോസോഫ്റ്റിൽ തൻ്റെ കരിയർ ആരംഭിച്ചത്. ഫേസ്ബുക്ക് (മെറ്റ), ട്വിറ്റർ(X) എന്നിവയുൾപ്പെടെയുള്ള പ്രമുഖ ടെക് സ്ഥാപനങ്ങളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 

ടെക്‌നോളജിയിലും പബ്ലിക് പോളിസിയിലും ഉള്ള വൈദഗ്ധ്യമാണ് ശ്രീറാം കൃഷ്ണനെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് രംഗത്ത് ഏറെ സഹായകമായത്. ക്രിപ്‌റ്റോകറൻസിയിലും ടെക്‌നോളജി സ്റ്റാർട്ടപ്പുകളിലുമുള്ള നിക്ഷേപങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച അദ്ദേഹം ആൻഡ്രീസെൻ ഹൊറോവിറ്റ്‌സിലെ ജനറൽ പാർട്ണർ ആയിരുന്നു. 

ചെറുവിമാനം പറന്നുയർന്ന് നിമിഷങ്ങൾക്കകം കെട്ടിടത്തിൽ ഇടിച്ച് തകർന്നു വീണു, ബ്രസീലിൽ 10 പേർക്ക് ദാരുണാന്ത്യം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios