Asianet News MalayalamAsianet News Malayalam

കാര്‍ നിര്‍ത്തി അമ്മ പുറത്തിറങ്ങി, പിന്നാലെ കുഞ്ഞും, പൊടുന്നനെ റോഡ് വൻ ഗര്‍ത്തമായി, പേടിപ്പിക്കുന്ന ദൃശ്യങ്ങൾ

ഡെയ്‌ലി മെയിൽ റിപ്പോർട്ട് പ്രകാരം, 43 കാരിയും കുഞ്ഞുമാണ് അപകടത്തിൽ പെട്ടത്. ഇവര്‍ സുരക്ഷിതരാണ്.

Caught on CCTV Mother and son dramatically rescued after sinkhole swallows them
Author
First Published Oct 11, 2024, 10:11 PM IST | Last Updated Oct 11, 2024, 10:19 PM IST

റോഡ് തകര്‍ന്ന് അഞ്ച് വയസുകാരനും കാറുമടക്കം ഗര്‍ത്തത്തിലേക്ക് വീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. റൊമാനിയയിലെ ബുക്കാറെസ്റ്റിലാണ് അപ്രതീക്ഷിതമായി റോഡ് തകർന്ന് വലിയ ഗർത്തമായി മാറിയത്.  ഡെയ്‌ലി മെയിൽ റിപ്പോർട്ട് പ്രകാരം, 43 കാരിയും കുഞ്ഞുമാണ് അപകടത്തിൽ പെട്ടത്. ഇവര്‍ സുരക്ഷിതരാണ്.

സ്ത്രീ തന്റെ കുട്ടിയെ കാറിൽ നിന്നിറക്കുന്നു. പിന്നാലെ അവരും ഇറങ്ങി പുറത്തേക്കെത്തുന്ന സമയം റോഡ് ഗര്‍ത്തമായി താഴേക്ക് പതിക്കുന്നു. ആഴത്തിലുള്ള കുഴിയിലേക്ക് കുഞ്ഞ് വീണത് കണ്ട അമ്മയും പിന്നാലെ ചാടി. ഇവര്‍ അത്ഭുതകരമായി കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെടുകയായിരുന്നു. കാറിന് സമീപം നിര്‍ത്തിയ ലോറിയുടെ പിൻഭാഗവും കുഴിയിലേക്ക് താഴ്ന്ന് നിൽക്കുന്നതായി വീഡിയോയിൽ കാണാം.

പ്രാദേശിക വാർത്താ റിപ്പോർട്ടുകൾ പ്രകാരം അമ്മയ്‌ക്കോ മകനോ സാരമായ പരിക്കുകളില്ല. എന്നാൽ, അവർ സഞ്ചരിച്ചിരുന്ന കാറിന് കാര്യമായ കേടുപാടുകൾ സംഭവിച്ചു. പൊലീസും ഫയർഫോഴ്‌സും ഉൾപ്പെടെയുള്ളവര്‍ സംഭവസ്ഥലത്തെത്തി അടിയന്തര സഹായങ്ങൾ നൽകി. അമ്മയ്ക്ക് സ്ഥലത്ത് വൈദ്യസഹായം ലഭിച്ചെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നില്ല.

അതേസമയം, റോഡ് തകർച്ചയുടെ കാരണം കണ്ടെത്താൻ അധികൃതർ അന്വേഷണം ആരംഭിച്ചു. യൂട്ടിലിറ്റി പൈപ്പുമായി ബന്ധിപ്പിച്ച മണ്ണൊലിപ്പാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്നാണ് റിപ്പോര്‍ട്ടുകൾ. പാർക്ക് ചെയ്തിരുന്ന കാറിൻ്റെയും ലോറിയുടെയും ഭാരം കൂടിച്ചേർന്നതാണ് അപകടത്തിന് കാരണമായതെന്നാണ് വിലയിരുത്തൽ. അതേസമയം വ്യക്തമായ കാരണത്തിന് അന്വേഷണം പൂര്‍ത്തിയാകേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടുകളിൽ പറയുന്നു.

ജീവനക്കാർക്ക് 9 ദിവസത്തെ ‘റീസെറ്റ് ആൻഡ് റീചാർജ്’ ബ്രേക്കുമായി ഇന്ത്യൻ കമ്പനി, കയ്യടിച്ച് നെറ്റിസൺസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios