'അവര്‍ക്കൊപ്പം നില്‍ക്കേണ്ട സമയം'; കർഷകസമരത്തിന് പിന്തുണയുമായി കനേഡിയൻ പ്രധാനമന്ത്രി

 ഇന്ത്യയിലെ നിലവിലെ സാഹചര്യങ്ങളിൽ ആശങ്കയുണ്ടെന്ന് വ്യക്തമാക്കിയ ജസ്റ്റിൻ ട്രൂഡോ കർഷരുടെ സമരത്തിന് പിന്തുണ അറിയിച്ചു. 

Canadian PM Justin Trudeau expresses 'concern' over farmers' protest in India

ഇന്ത്യയിൽ നടക്കുന്ന കർഷക സമരത്തിന് പിന്തുണ അറിയിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ.  ഇന്ത്യയിലെ നിലവിലെ സാഹചര്യങ്ങളിൽ ആശങ്കയുണ്ടെന്ന് വ്യക്തമാക്കിയ ജസ്റ്റിൻ ട്രൂഡോ കർഷരുടെ സമരത്തിന് പിന്തുണ അറിയിച്ചു. ഇതാദ്യമായാണ് ഒരു ലോക നേതാവ് ഇന്ത്യയില്‍ കര്‍കര്‍ നടത്തുന്ന പ്രക്ഷോഭത്തെ സംബന്ധിച്ച് പ്രതികരിക്കുന്നത്.

ഗുരുനാനാക്കിന്‍റെ 551-ാം ജന്മവാർഷികത്തോടനുബന്ധിച്ച് നടന്ന ഒരു ഓൺലൈൻ ചടങ്ങിലാണ് ഇന്ത്യയെക്കുറിച്ചും രാജ്യത്ത് നിലവിൽ നടക്കുന്ന പ്രതിഷേധത്തെ സംബന്ധിച്ചും ട്രൂഡോ പ്രതികരിച്ചത്. "കർഷകരുടെ പ്രതിഷേധത്തെക്കുറിച്ച് ഇന്ത്യയിൽ നിന്ന് വരുന്ന വാർത്തകൾ ശ്രദ്ധിക്കുന്നുണ്ട്, നിലവിലെ സാഹചര്യം ആശങ്കയുണ്ടാക്കുന്നതാണെന്ന് ജസ്റ്റിൻ ട്രൂഡോ പറഞ്ഞു.

നമ്മൾ കുടുംബത്തെയും സുഹൃത്തുക്കളെയും ഓർത്ത് വളരെയധികം ആശങ്കപ്പെടുന്നുണ്ട്. നിങ്ങളിൽ പലർക്കും ഇതൊരു യാഥാർഥ്യമാണെന്ന് എനിക്കറിയാം, സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശത്തിനൊപ്പം കാനഡ എപ്പോഴും നിലകൊള്ളും' ട്രൂഡോ വ്യക്തമാക്കി. നിങ്ങളുടെ ആശങ്കകള്‍ ഉയര്‍ത്തിക്കാട്ടി സര്‍ക്കാരിനോട് ചര്‍ച്ച ചെയ്യണമെന്നും ചര്‍ച്ചയിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാവുമെന്നും  ട്രൂഡോ പറഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios