ഷോപ്പിംഗിനിടെ 'ഫേമസ്' മിഠായി ഒന്ന് പരീക്ഷിച്ചു, 19കാരിയുടെ താടിയെല്ല് പൊട്ടി, പല്ലുകൾ ഇളകിയ നിലയിൽ

മിഠായി കടിച്ച് പൊട്ടിക്കാൻ ശ്രമിച്ചതിന് പിന്നാലെ എംബിഎ വിദ്യാർത്ഥിനിയുടെ പല്ലുകൾ ഇളകി വേദന അനുഭവപ്പെട്ടതോടെ ചികിത്സ തേടിയപ്പോഴാണ് താടിയെല്ലിന്റെ പൊട്ടൽ ശ്രദ്ധിക്കുന്നത്

canada student Javeria Wasim experiment Jawbreaker candy two fracture in jaw 4 January 2025

ടൊറന്റോ: സുഹൃത്തിനൊപ്പം ഷോപ്പിംഗിന് പോയതിനിടയിൽ ഒരു മിഠായി കഴിച്ച 19കാരിയുടെ താടിയെല്ലുകൾ തകർന്നു. കാനഡയിലെ ടൊറന്റോയിലാണ് സംഭവം. മൂന്ന് ഇഞ്ച് വലുപ്പമുള്ള മിഠായി കഴിക്കാൻ തോന്നിയ സമയത്തെ പഴിക്കുകയാണ് ജവേരിയ വസീം എന്ന 19കാരി. കാനഡയിൽ എംബിഎ വിദ്യാർത്ഥിയായ 19കാരി ഏതാനും ആഴ്ചകളായി ദ്രാവക രൂപത്തിലുള്ള ഭക്ഷണം മാത്രം കഴിയ്ക്കേണ്ട അവസ്ഥയിലാണ് ഉള്ളത്. 

താടിയെല്ലിന് മിഠായി കഴിച്ചത് മൂലമുള്ള തകരാറ് പരിഹരിക്കുന്നതിനാണ് 19കാരിയുടെ പല്ലുകൾ തമ്മിൽ ബന്ധിപ്പിച്ച് ഇരുമ്പ് കമ്പികൾ കൊണ്ട് കെട്ടിവച്ചിരിക്കുകയാണ് നിലവിൽ. കഴിഞ്ഞ മാസമാണ് 19കാരിയും സുഹൃത്തും ടൊറന്റോയിൽ ഷോപ്പിംഗിന് ഇറങ്ങിയത്. വൃത്തത്തിലുള്ള മിഠായുടെ മധ്യഭാഗത്ത് എന്താണെന്ന് അറിയാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് 19കാരി ഇത് കടിച്ച് പൊട്ടിക്കാൻ ശ്രമിച്ചത്. എന്നാൽ മിഠായിക്ക് പകരം പൊട്ടിയത് യുവതിയുടെ താടിയെല്ലുകളായിരുന്നു.

കവിളുകളിൽ വലിയ രീതിയിൽ വേദന അനുഭവപ്പെട്ടതിന് പിന്നാലെ 19കാരി ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. എക്സ് റേ , സിടി സ്കാനിലാണ് താടിയെല്ലിലെ പൊട്ടൽ കണ്ടെത്തിയത്. രണ്ട് ഭാഗത്തും താടിയെല്ലിൽ പൊട്ടലുണ്ട്. 19കാരിയുടെ പല്ലുകളും ഉളകിയ നിലയിലാണ് ഉള്ളത്. ആറ് ആഴ്ചയിൽ അധികം വാ അനക്കാതെ ഇരുന്നാൽ മാത്രമാണ് താടിയെല്ലുകൾ പൂർവ്വ സ്ഥിതിയിലെത്തുകയുള്ളൂവെന്നാണ് ഡോക്ടർമാർ വിശദമാക്കുന്നത്.

കടിച്ച് പൊട്ടിക്കാൻ സാധിക്കാത്ത രീതിയിലുള്ള നിർമ്മാണത്തിന് കുപ്രസിദ്ധമായ മിഠായിയാണ് 19കാരി കടിച്ച് പൊട്ടിക്കാൻ ശ്രമിച്ചത്. സാധാരണ നിലയിൽ ഈ മിഠായി മാസങ്ങളോളം എടുത്താണ് ആളുകൾ തിന്നുതീർക്കാറുള്ളത്. മിഠായിക്ക് മധ്യ ഭാഗത്തുള്ള സർപ്രൈസ് എന്താണെന്ന് അറിയാനുള്ള വെഗ്രതയാണ് 19കാരിയെ ആശുപത്രി കിടക്കയിലെത്തിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios