9മാസത്തിനുള്ളിൽ ബൈറ്റ് ഡാൻസ് ടിക് ടോക്കിനെ വിൽക്കണം; ഇല്ലെങ്കിൽ നിരോധനമെന്ന് അമേരിക്ക, നിരോധന ബിൽ പാസാക്കി

യുക്രൈയ്ൻ, ഇസ്രായേൽ, തായ്‌വാൻ എന്നീ രാജ്യങ്ങൾക്കായി 95 ബില്യൺ ഡോളറിന്‍റെ വൻ സാമ്പത്തിക സഹായവും സഭ അംഗീകരിച്ചു.

Byte Dance shoul sell Tik Tok within 9 months United States passed the tik tok Prohibition Bill

ന്യൂയോര്‍ക്ക്: അമേരിക്കയിൽ ടിക് ടോക്കിനെ നിരോധിക്കാനുള്ള നീക്കം ഒരു പടി കൂടി മുന്നിലേക്ക്. ടിക് ടോക് നിരോധന ബിൽ ജനപ്രതിനിധി സഭ വലിയ ഭൂരിപക്ഷത്തോടെ പാസാക്കി.  58 നെതിരെ 360 വോട്ടിനാണ് ടിക് ടോക് നിരോധന ബിൽ പാസായത്. ഇനി സെനറ്റ് അംഗീകരിക്കണം. ഇതോടെ നിരോധന ബില്‍ പ്രാബല്യത്തിലാകും. ടിക് ടോക് നിരോധന ബില്ലിന് പുറമെ ടിക് ടോക്കിനെ ചൈനീസ് മാതൃകമ്പനിയായ ബൈറ്റ് ഡാൻസ് വേർപെടുത്തിയില്ലെങ്കിൽ, അമേരിക്കയിൽ  ടിക് ടോക്കിനെ നിരോധിക്കാനുള്ള പ്രമേയവും സഭ അംഗീകരിച്ചു. ഒമ്പത് മാസത്തിനുള്ളിൽ ബൈറ്റ് ഡാൻസ് ടിക് ടോക്കിനെ വിൽക്കണമെന്നാണ് പ്രമേയം.

യുക്രൈയ്ൻ, ഇസ്രായേൽ, തായ്‌വാൻ എന്നീ രാജ്യങ്ങൾക്കായി 95 ബില്യൺ ഡോളറിന്‍റെ വൻ സാമ്പത്തിക സഹായവും സഭ അംഗീകരിച്ചു. യുക്രൈയ്ന് 61 ബില്യണ്‍ ഡോളറിന്‍റെ പുതിയ സഹായ പാക്കേജ് ആണ് യുഎസ് ജനപ്രതിനിധി സഭ അംഗീകരിച്ചത്. ഇസ്രായേലിനുള്ള 26 ബില്യണ്‍ ഡോളറിന്‍റെ പാക്കേജും അംഗീകരിച്ചു. തായ്‌വാന് 8 ബില്യൺ ഡോളറിന്‍റെ സഹായവും നൽകും. യുക്രൈയ്ന് സാമ്പത്തിക സഹായം തുടരേണ്ടതില്ല എന്ന റിപ്പബ്ലിക്കൻ പാർട്ടിയിലെ ഒരു വിഭാഗത്തിന്‍റെ എതിർപ്പ് അവഗണിച്ചാണ് പുതിയ പാക്കേജ് ജനപ്രതിനിധി സഭ പാസാക്കിയത്. 112 നെതിരെ 311 വോട്ടുകൾക്കാണ് സഭ ഈ ബിൽ പാസാക്കിയത്.

അവർ 14 പേരും പരേതർ! 'വോട്ടർ പട്ടിക ശുദ്ധീകരിച്ചപ്പോൾ ജീവിച്ചിരിക്കുന്നവർ മരിച്ചു'; പട്ടികയിൽ നിന്ന് പുറത്ത്

 

Latest Videos
Follow Us:
Download App:
  • android
  • ios