ഓഗസ്റ്റ് മാസത്തോടെ ബ്രിട്ടൻ പൂർണ്ണമായി കൊവിഡ് മുക്തമാകും; ശുഭപ്രതീക്ഷ പങ്കുവച്ച് വാക്സീൻ ടാസ്ക് ഫോഴ്സ് മേധാവി
ഈ വർഷം അവസാനമാകുമ്പോഴേക്കും എല്ലാവരിലേക്കും വാക്സീൻ എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ലണ്ടന്‍: ഓഗസ്റ്റ് മാസത്തോടെ ബ്രിട്ടണില്‍ നിന്നും കൊറോണ വൈറസിനെ പൂര്‍ണ്ണമായും ഇല്ലാതാക്കാൻ സാധിക്കുമെന്ന് ബ്രിട്ടണ്‍ വാക്‌സിന്‍ ടാസ്‌ക് ഫോഴ്സ് മേധാവി ക്ലൈവ് ഡിക്‌സ് ഡെയ്‌ലി ടെലഗ്രാഫിന് നല്‍കിയ അഭിമുഖത്തിൽ വ്യക്തമാക്കി. ''ഓഗസ്റ്റ് മാസം ആകുന്നതോടെ ഞങ്ങൾ കൊറോണ വൈറസിൽ നിന്ന് മുക്തരാകും. വാക്സിനേഷൻ പദ്ധതികൾ 2022 തുടക്കം വരെ തുടരാവുന്നതാണ്.'' ക്ലൈവ് ഡിക്സ് പറഞ്ഞു. ഈ വർഷം അവസാനമാകുമ്പോഴേക്കും എല്ലാവരിലേക്കും വാക്സീൻ എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ജൂലൈ അവസാനത്തോടെ എല്ലാവർക്കും ഒരു ഡോസ് വാക്സിനെങ്കിലും നൽകാനുള്ള നടപടികളാണ് പുരോഗമിച്ചു കൊണ്ടിരിക്കുന്നത്. ഇതുവരെ വന്നിട്ടുള്ള എല്ലാ കൊറോണ വൈറസ് വകഭേദങ്ങൾക്കുമെതിരെയുള്ള പ്രതിരോധ കവചം ബ്രിട്ടനിലെ ജനതക്ക് നൽകാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. 51 മില്യണ്‍ വാക്‌സിനാണ് രാജ്യത്ത് ഇതുവരെ വിതരണം ചെയ്തത്. ഓക്‌സ്‌ഫോര്‍ഡ്, ആസ്ട്രസെനക, മോഡേണ, ഫൈസര്‍ എന്നീ വിവിധ ഗ്രൂപ്പുകള്‍ നിര്‍മ്മിച്ച വാക്‌സിനുകള്‍ ബ്രിട്ടണില്‍ വിതരണം ചെയ്തിരുന്നു. കൂടാതെ ജനസംഖ്യയിലെ മുതിർന്ന പകുതിയോളം ആളുകൾക്ക് ആദ്യ ഡോസ് വാക്സിനെങ്കിലും നൽകിയ രണ്ടാമത്തെ രാജ്യം കൂടിയാണ് ബ്രിട്ടൻ. ഡിസംബറിലാണ് താല്‍ക്കാലിക ടാസ്‌ക് ഫോഴ്‌സിന്റെ മേധാവിയായി ക്ലൈവ് ഡിക്‌സ് സ്ഥാനമേറ്റെടുക്കുന്നത്. കഴിഞ്ഞ ആഴ്ചയാണ് അദ്ദേഹം സ്ഥാനത്ത് നിന്നും വിരമിച്ചത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona