ചെറുവിമാനം പറന്നുയർന്ന് നിമിഷങ്ങൾക്കകം കെട്ടിടത്തിൽ ഇടിച്ച് തകർന്നു വീണു, ബ്രസീലിൽ 10 പേർക്ക് ദാരുണാന്ത്യം

വിമാനം ഒരു വീടിന്‍റെ ചിമ്മിനിയിലും പിന്നീട് ഒരു കെട്ടിടത്തിന്‍റെ രണ്ടാം നിലയിലും ഇടിച്ച ശേഷം തകർന്ന് വീഴുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

Brazil plane crash 10 dead after plane crashes into shops in southern Brazil

ബ്രസീലിയ: പറന്നുയർന്ന് നിമിഷങ്ങൾക്കം ചെറു വിമാനം തകര്‍ന്ന് വീണു. അപകടത്തിൽ ഒരു കുടംബത്തിലെ അംഗങ്ങളായ 10 പേര്‍ മരിച്ചു. ബ്രസീലിലാണ് ദാരുണമായ അപകടം സംഭവിച്ചത്. ബ്രസീലിയന്‍ ബിസിനസുകാരനായ ലൂയിസ് ക്ലോഡിഗോ ഗലീസിയും അദ്ദേഹത്തിന്‍റെ കുടുംബവുമാണ് അപകടത്തിൽപ്പെട്ടതെന്ന് ബ്രസീൽ സിവില്‍ ഡിഫന്‍സ് അധികൃതര്‍ പറഞ്ഞു. തെക്കന്‍ ബ്രസീലിയന്‍ നഗരമായ ഗ്രമാഡോയിലാണ് അപകടമുണ്ടായത്. 

വിമാനം ഒരു വീടിന്‍റെ ചിമ്മിനിയിലും പിന്നീട് ഒരു കെട്ടിടത്തിന്‍റെ രണ്ടാം നിലയിലും ഇടിച്ച ശേഷം തെക്കന്‍ ബ്രസീലിയന്‍ നഗരമായ ഗ്രമാഡോയിലെ ഒരു മൊബൈൽ ഷോപ്പിലേക്ക് തകർന്ന് വീഴുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. കെട്ടിടത്തിലുണ്ടായിരുന്ന 17 ഓളം പേര്‍ക്ക് പരുക്കേറ്റതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പരിക്കേറ്റവരെ വിവധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.

സാവോ പോളോ സ്‌റ്റേറ്റിലേക്ക് പോവുകയായിരുന്ന വിമാനമാണ് അപകടത്തിൽപ്പെട്ടതെന്നും  ലൂയിസ് ക്ലോഡിഗോ ആണ് വിമാനം പറത്തിയിരുന്നതെന്നുമാണ് പുറത്ത് വരുന്ന വിവരം. ഗ്രമാഡോയ്ക്ക് തൊട്ടുത്തുള്ള പട്ടണമായ കനേലയിൽ നിന്നാണ് വിമാനം യാത്ര തിരിച്ചത്. ഏതാനും മിനിറ്റുകൾക്കുള്ളിലാണ് അപകടമുണ്ടായത്. അതേസമയം അപകടത്തിന്‍റെ കാരണമെന്നാണെന്ന് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല.  ബ്രസീലിലെ ഒരു പ്രശസ്തമായ ടൂറിസ്റ്റ് നഗരമാണ് ഗ്രമാഡോ. ക്രിസ്മസ് സീസണിൽ ഇവിടേക്ക് സന്ദർശകരുടെ വലിയ ഒഴുക്കുണ്ടാവാറുണ്ട്. ജനത്തിരക്കില്ലാത്ത പ്രദേശത്ത് അപകടം സംഭവിച്ചതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.

Read More : ബോംബുകളുടെ മുഴക്കത്തിനിടയിൽ ക്രിസ്മസ് കുർബാന; കർദിനാൾ പീർബാറ്റിസ്റ്റക്ക് ഗാസയിൽ പ്രവേശിക്കാൻ അനുമതി നൽകി

Latest Videos
Follow Us:
Download App:
  • android
  • ios