ഉല്ലാസ ബോട്ടിൽ അബോധാവസ്ഥയിൽ, 36-ാം വയസ്സിൽ ബ്യൂട്ടി ഇൻഫ്ലുവൻസർ അന്തരിച്ചു
അവധിയാഘോഷിക്കാനായാണ് ഫറ മാൾട്ടയിലെത്തിയത്. ഗ്രീസിലെ മൈകോനോസിൽനിന്ന് ജൂൺ ഏഴിന് ഇൻസ്റ്റഗ്രാമിലിട്ട ചിത്രമാണ് അവസാനമായി സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തത്.
വാലെറ്റ: തുനീസിയൻ ബ്യൂട്ടി ഇൻഫ്ലുവൻസർ ഫറാ എൽ കാദി 36ാം വയസ്സിൽ അന്തരിച്ചു. ഹൃദയാഘാതമാണ് ഫറാ എൽകാദിയുടെ മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഉല്ലാസബോട്ടിൽവച്ച് ഹൃദയാഘാതം ഉണ്ടായ ഫറായെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇൻസ്റ്റഗ്രാമിൽ പത്ത് ലക്ഷത്തോളം ഫോളോവേഴ്സുള്ള ഇൻഫ്ലുവൻസറാണ് ഫറ. ബോട്ടിൽ ഇവരെ അബോധാവസ്ഥയിലായ നിലയിൽ കണ്ടെത്തുകയായിരുന്നു. ആർക്കിടെക്റ്റും ഫാഷൻ ബ്രാൻഡായ ബസാർ ബൈ ഫാഫിന്റെ ഉടമയുമാണ് ഇവർ.
അവധിയാഘോഷിക്കാനായാണ് ഫറ മാൾട്ടയിലെത്തിയത്. ഗ്രീസിലെ മൈകോനോസിൽനിന്ന് ജൂൺ ഏഴിന് ഇൻസ്റ്റഗ്രാമിലിട്ട ചിത്രമാണ് അവസാനമായി സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തത്. മരണകാരണം കണ്ടെത്താൻ പോസ്റ്റ്‌മോർട്ടം നടത്തുമെന്ന് അധികൃതർ അറിയിച്ചു. അടുത്ത സുഹൃത്തും ഇൻഫ്ലുവൻസറുമായ സുലൈമ നെയ്നിയാണ് ഫറായുടെ മരണവിവരം ലോകത്തെ അറിയിച്ചത്.