'സാധാരണക്കാരന് ഇടമില്ല', വിനോദ സഞ്ചാരികൾക്ക് അപാർട്ട്മെന്റുകൾ വാടകയ്ക്ക് നൽകുന്നതിന് വിലക്കുമായി ബാർസിലോണ

10101 അപാർട്ട്മെന്റുകളുടെ ലൈസൻസ് 2028 നവംബറോടെ റദ്ദാക്കുമെന്നാണ് അറിയിപ്പ്. നഗരവാസികൾക്ക് താങ്ങാനാവുന്ന വാടകയ്ക്ക് വീടുകളോ കുറഞ്ഞ വിലയ്ക്ക് വീട് വാങ്ങാനോ സാധിക്കാതെ വരുന്ന സാഹചര്യത്തിലാണ് തീരുമാനം

Barcelona to ban apartment rentals to tourists in bid to cut housing costs for local public

ബാർസിലോണ: സഞ്ചാരികൾക്ക് അപാർട്ട്മെന്റുകൾ വാടകയ്ക്ക് നൽകുന്നതിന് വിലക്കുമായി സ്പെയിനിലെ പ്രാധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ ബാർസിലോണ. നഗരവാസികൾക്ക് താമസിക്കാൻ ഇടം ലഭിക്കാതെ വരുന്നതിന് പിന്നാലെയാണ് വിനോദ സഞ്ചാരികൾക്ക് വാടകയ്ക്ക് നൽകുന്നത് വിലക്കാൻ ഒരുങ്ങുന്നതായി ബാർസിലോണ നഗരത്തിന്റെ മേയർ വിശദമാക്കുന്നത്. നഗരവാസികൾക്ക് താമസ സൌകര്യം ലഭിക്കാൻ വൻ തുക ചെലവിടേണ്ട സാഹചര്യമാണ് നിലവിൽ ഇവിടെയുള്ളത്. 10101 അപാർട്ട്മെന്റുകളുടെ ലൈസൻസ് 2028 നവംബറോടെ റദ്ദാക്കുമെന്നാണ് മേയർ വെള്ളിയാഴ്ച വിശദമാക്കിയത്. 

കുറഞ്ഞ ചെലവിൽ വഗരവാസികൾക്ക് താമസ സൌകര്യമൊരുക്കാനുള്ള നടപടികളുടെ ഭാഗമായാണ് കർശന നടപടിയെന്നാണ് മേയർ ജോമോ കോൾബോണി വിശദമാക്കുന്നത്. ടൂറിസ്റ്റ് ഫ്ലാറ്റുകൾ 2029ഓടെ അപ്രത്യക്ഷമാകുമെന്നും മേയർ വിശദമാക്കുന്നു. ചെറിയ കാലയളവിലേക്ക് വാടകയ്ക്ക് താമസ സൌകര്യം ഒരുക്കുന്ന ബിസിനസിന് ബാർസിലോണയിൽ വലിയ വളർച്ചയാണുണ്ടായിട്ടുള്ളത്. സ്പെയിനിലെ തന്നെ ഏറ്റവുമധികം വിനോദ സഞ്ചാരികൾ എത്തുന്ന ഇടങ്ങളിലൊന്നാണ് ബാർസിലോണ എന്നതാണ് അപാർട്ട്മെന്റുകൾ വൻ വിലയ്ക്ക് വിനോദ സഞ്ചാരികൾക്ക് നൽകാൻ ഉടമകളെ പ്രേരിപ്പിക്കുന്നത്. 68 ശതമാനം വരെ വാടക ഉയർന്ന ശേഷവും വാടകയ്ക്ക് ഇടം കണ്ടെത്താൻ നഗരവാസികൾക്ക് സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. 

വീടുകളുടെ വിലയിൽ 38 ശതമാനത്തോളം വർധനവുണ്ടായത് സാധാരണക്കാരന് വീടെന്ന സ്വപ്നം അസാധ്യമാവുകയും ചെയ്തിട്ടുണ്ട് ബാർസിലോണയിൽ. യുവ തലമുറയ്ക്ക് വീടുകളിൽ നിന്ന് മാറി താമസിക്കാനുള്ള സാഹചര്യവുമുണ്ടായിട്ടില്ല. ഇതിനെല്ലാം മാറ്റം വരുത്താനാണ് ഇടതുപക്ഷ അനുഭാവിയായ ബാർസിലോണ മേയറുടെ ശ്രമം. യൂറോപ്പിൽ ആകെ അനുഭവപ്പെടുന്ന ജീവിത ചെലവുകളുടെ വർധനവ് സ്പെയിനിനെയും സാരമായി ബാധിച്ചിട്ടുണ്ട്. നേരത്തെ സ്പെയിനിലെ കാനറി ദ്വീപുകളിലും ലിസ്ബൺ, ബെർലിൻ എന്നിവിടങ്ങളിലും ഹ്രസ്വകാലത്തേക്ക് വാടകയ്ക്ക് വീടുകൾ നൽകുന്നതിന് വിലക്ക് വന്നിരുന്നു. ബാർസിലോണയുടെ തീരുമാനം പിന്തുണയ്ക്കുന്നതായാണ് സ്പെയിനിലെ ഭവന വകുപ്പ് മന്ത്രി ഇസബെൽ റോഡ്രിഗസ് പ്രതികരിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios