'ഐസ് കാൻഡി മാനി'ലൂടെ ഇന്ത്യ-പാക് വിഭജന കാലത്തിന്‍റെ കഥ പറഞ്ഞ ബാപ്‌സി സിദ്ധ്വ അന്തരിച്ചു

കിനാവും കണ്ണീരും എന്ന പേരിൽ മലയാളത്തിലും 'ഐസ് കാന്‍ഡി മാന്‍' പ്രസിദ്ധീകരിച്ചിട്ടുണ്ട്

Bapsi Sidhwa one of Pakistani most acclaimed writers dies at 86 in US

ഹൂസ്റ്റണ്‍: ലോക പ്രശസ്ത പാക് സാഹിത്യകാരി ബാപ്‌സി സിദ്ധ്വ അന്തരിച്ചു. ഇന്ത്യാ - പാക് വിഭജന കാലത്തിന്‍റെ പശ്ചാത്തലത്തിൽ എഴുതിയ ‘ഐസ് കാന്‍ഡി മാന്‍’ എന്ന നോവലിലൂടെ ലോക പ്രശസ്തയായ എഴുത്തുകാരിയാണ് 86 -ാം വയസിൽ വിടപറഞ്ഞത്. അമേരിക്കയിലെ ഹൂസ്റ്റണിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. ഇന്ത്യാ - പാക് വിഭജന കാലത്ത് പോളിയോ ബാധിതയായ ഒരു പാഴ്‌സി പെൺകുട്ടിയുടെ അനുഭവകഥയാണ് ബാപ്സി, 'ഐസ് കാൻഡി മാൻ' നോവലിലൂടെ വിവരിച്ചത്.

'ഐസ് കാൻഡി മാൻ' ലോകമാകെ വലിയ ശ്രദ്ധനേടിയിരുന്നു. ഈ നോവൽ മലയാളമടക്കം ഒട്ടേറെ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. കിനാവും കണ്ണീരും എന്ന പേരിലാണ് മലയാളത്തിൽ 'ഐസ് കാന്‍ഡി മാന്‍' പ്രസിദ്ധീകരിച്ചത്. ദീപാ മേത്ത ഇത് എര്‍ത്ത് പേരില്‍ സിനിമയാക്കുകയും ചെയ്തു.

'മലയാള ഭാഷയുടെ സത്യവും സൗന്ദര്യവും പുണ്യവും സുകൃതവുമാണ് എംടി, കോഴിക്കോട് നിത്യസ്മാരകം വേണം'

സ്വന്തം അനുഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ഐസ് കാന്‍ഡി മാന്‍ രചിച്ചതെന്നാണ് ബാപ്‌സി പിന്നീട് വെളിപ്പെടുത്തിയത്. ലോകത്ത് ഏറ്റവും സ്വാധീനം ചെലുത്തിയ 100 നോവലുകളുടെ ബി ബി സിയുടെ പട്ടികയില്‍ പോലും ഐസ് കാന്‍ഡി മാൻ ഇടംപിടിച്ചിട്ടുണ്ട്. 1938 ല്‍ കറാച്ചിയിലായിരുന്നു ബാപ്‌സിയുടെ ജനനം. കുട്ടിക്കാലം മുതലേ എഴുത്തിനോട് കമ്പമുണ്ടായിരുന്ന ബാപ്സിയുടെ ആദ്യ പുസ്തകം ദി ക്രോ ഈറ്റേഴ്‌സ് ആയിരുന്നു. പാഴ്‌സികളുടെ ജീവിതവും ചരിത്രവുമായിരുന്നു  ദി ക്രോ ഈറ്റേഴ്‌സിലൂടെ ബാപ്സി പറഞ്ഞുവച്ചത്. ആന്‍ അമേരിക്കന്‍ ബ്രാത്, ദി പാകിസ്ഥാനി ബ്രൈഡ്, വാട്ടര്‍ തുടങ്ങിയവ മറ്റ് പ്രശസ്തമായ കൃതികളാണ്. പ്രധാനമായും പാക്കിസ്ഥാൻ പശ്ചാത്തലമാക്കിയുള്ള നോവലുകളായിരുന്നു ബാപ്സിയുടെ തൂലികയിൽ ജനിച്ചിരുന്നത്. പാക്കിസ്ഥാനിലെ ഏറ്റവും മികച്ച എഴുത്തുകാരിൽ ഒരാളായും ബാപ്സിയെ കണക്കാക്കാറുണ്ട്. സാഹിത്യ ലോകത്തെ വലിയ നഷ്ടം എന്നാണ് ബാപ്സിയുടെ വിയോഗത്തെ പ്രമുഖർ അനുശോചിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios