'ഹസീനയെയും സഹോദരിയെയും അറസ്റ്റ് ചെയ്ത് ബംഗ്ലാദേശിലക്കയക്കണം'; ഇന്ത്യയോട് എസ്‌സിബിഎ

ബംഗ്ലാദേശിൽ നിരവധി മരണങ്ങൾ ഹസീനയ്ക്ക് കാരണമായി. ഹസീന നിരവധി ആളുകളെ കൊലപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു. നിരവധി ബിഎൻപി അനുകൂല അഭിഭാഷകർ സമ്മേളനത്തിൽ പങ്കെടുത്തു.

Bangladesh SCBA President urges India to arrest and return Sheikh Hasina

ധാക്ക: ബംഗ്ലാദേശിൽ സ്ഥിതിഗതികൾ വഷളായ സാഹചര്യത്തിൽ ഷെയ്ഖ് ഹസീനയെയും സഹോദരി ഷെയ്ഖ് രഹനയെയും അറസ്റ്റ് ചെയ്ത് ബംഗ്ലാദേശിലേക്ക് തിരിച്ചയക്കണമെന്ന് ബം​ഗ്ലാദേശ് സുപ്രീം കോടതി ബാർ അസോസിയേഷൻ (എസ്‌സിബിഎ) പ്രസിഡൻ്റ് എഎം മഹ്ബൂബ് ഉദ്ദീൻ ഖോക്കോൺ ഇന്ത്യയോട് ആവശ്യപ്പെട്ടു. എസ്‌സിബിഎ ഓഡിറ്റോറിയത്തിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് പ്രസിഡന്റ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇന്ത്യയിലെ ജനങ്ങളുമായി നല്ല ബന്ധം നിലനിർത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു. രാജ്യം വിട്ട ഷെയ്ഖ് ഹസീനയെയും ഷെയ്ഖ് രഹനയെയും ദയവായി അറസ്റ്റ് ചെയ്ത് ബംഗ്ലാദേശിലേക്ക് തിരിച്ചയക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബംഗ്ലാദേശിൽ നിരവധി മരണങ്ങൾ ഹസീനയ്ക്ക് കാരണമായി. ഹസീന നിരവധി ആളുകളെ കൊലപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു. നിരവധി ബിഎൻപി അനുകൂല അഭിഭാഷകർ സമ്മേളനത്തിൽ പങ്കെടുത്തു. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ (ബിഎൻപി) ജോയിൻ്റ് സെക്രട്ടറി ജനറൽ കൂടിയായ ഖോകോൺ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിനെതിരെ രം​ഗത്തെത്തി. അഴിമതിക്കാരായ സുപ്രീം കോടതി ജഡ്ജിമാർ ഒരാഴ്ചയ്ക്കുള്ളിൽ രാജിവയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായി ധാക്ക ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു.

Read More... ജപ്പാനിൽ ശക്തമായ ഭൂചലനം, റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി; സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ചു

അറ്റോർണി ജനറൽ എഎം അമീൻ ഉദ്ദീൻ ഉൾപ്പെടെയുള്ള സംസ്ഥാന നിയമ ഉദ്യോഗസ്ഥരും അഴിമതി വിരുദ്ധ കമ്മീഷൻ (എസിസി), ദേശീയ മനുഷ്യാവകാശ കമ്മീഷൻ (എൻഎച്ച്ആർസി) എന്നിവയുടെ തലവന്മാരും ഉദ്യോഗസ്ഥരും രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Latest Videos
Follow Us:
Download App:
  • android
  • ios