'മക്കളെ കാണാന്‍ പറ്റാത്തതില്‍ വിഷമം'; പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് വരാന്‍ അനുമതി കാത്ത് അഞ്ജു

പാകിസ്ഥാൻ ഇപ്പോൾ അഞ്ജുവിന്‍റെ വീടാണ്. മക്കളെ കാണാന്‍ കഴിയാത്തതിന്‍റെ പ്രയാസത്തിലാണ് അഞ്ജുവെന്ന് ഭര്‍ത്താവ് നസ്റുല്ല

Anju who went to Pakistan to marry fb friend will return home to meet children SSM

പെഷവാര്‍: ഫേസ്ബുക്ക് സുഹൃത്തിനെ വിവാഹം ചെയ്യാന്‍ അതിര്‍ത്തി കടന്ന് പാകിസ്താനിലെത്തിയ രാജസ്ഥാന്‍ സ്വദേശിനി അഞ്ജു വീട്ടില്‍ തിരിച്ചുവരാന്‍ അനുമതി തേടുന്നു. മക്കളെ കാണാനായാണ് അഞ്ജു ഇന്ത്യയില്‍ തിരിച്ചെത്തുന്നത്. അഞ്ജുവിന്‍റെ ഭര്‍ത്താവ് നസ്‌റുല്ലയാണ് ഇക്കാര്യം പറഞ്ഞതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. 

നസ്‌റുല്ലയെ കാണാന്‍ ഖൈബർ പഖ്തൂൺഖ്വയിലെ വിദൂര ഗ്രാമത്തിലേക്കാണ് 34 കാരിയായ അഞ്ജു പോയത്. പാകിസ്ഥാൻ സർക്കാരിൽ നിന്ന് അനുമതി ലഭിച്ച ശേഷം അഞ്ജു ഇന്ത്യയില്‍ എത്തുമെന്നാണ് നസ്റുല്ല പറഞ്ഞത്. അഞ്ജുവിന്റെ വിസ ആഗസ്തില്‍ പാകിസ്ഥാൻ ഒരു വർഷത്തേക്ക് നീട്ടിയിരുന്നു.

ഇസ്‌ലാമാബാദിലെ ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള എൻ‌ഒ‌സിക്കായി കാത്തിരിക്കുകയാണ്. എൻ‌ഒ‌സി നടപടിക്രമം കുറച്ച് ദൈർഘ്യമേറിയതാണ്. അത് പൂർത്തിയാക്കാൻ സമയമെടുക്കുമെന്നാണ് നസ്റുല്ല പറഞ്ഞത്. മക്കളെ കണ്ടതിന് ശേഷം അഞ്ജു പാകിസ്ഥാനില്‍ മടങ്ങിയെത്തുമെന്നും നസ്റുല്ല പറഞ്ഞു. പാകിസ്ഥാൻ ഇപ്പോൾ അവളുടെ വീടായതിനാൽ തീർച്ചയായും മടങ്ങിവരും. മക്കളെ കാണാന്‍ കഴിയാത്തതിന്‍റെ പ്രയാസത്തിലാണ് അഞ്ജുവെന്നും നസ്റുല്ല പറഞ്ഞു. 

'ഓഫീസ്, വീട്... ഇന്ത്യയിലെ സ്ത്രീകൾ 70 മണിക്കൂറിലധികം ജോലി ചെയ്യുന്നു, ആരും ചര്‍ച്ച ചെയ്യാറില്ല': രാധിക ഗുപ്ത

ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട നസ്റുല്ലയെ ജൂലൈ 25നാണ് അഞ്ജു വിവാഹം കഴിച്ചത്. 2019ലാണ് ഫേസ് ബുക്കിലൂടെ ഇരുവരും പരിചയപ്പെട്ടത്. രാജസ്ഥാന്‍ സ്വദേശിയായ അഞ്ജുവിന് ആദ്യ വിവാഹത്തില്‍ ഒരു മകനും മകളുമുണ്ട്. 15 വയസ്സുള്ള മകളും ആറ് വയസ്സുള്ള മകനുമാണുള്ളത്.  അഞ്ജു രാജ്യം വിട്ടത് തങ്ങള്‍ അറിഞ്ഞിരുന്നില്ല എന്നാണ് മാതാപിതാക്കള്‍ പറഞ്ഞത്.

വിസയും പാസ്പോര്‍ട്ടും അടക്കം നിയമപരമായാണ് അഞ്ജു പാകിസ്ഥാനിലെത്തിയത്. വിവാഹത്തിന് ശേഷം ഇരുവരും 'അഞ്ജു വിത്ത് നസ്‌റുല്ല' എന്ന പേരിൽ ഒരു വീഡിയോ പുറത്തിറക്കിയിരുന്നു. ഇരുവരും പാകിസ്ഥാനിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിന്‍റെ വീഡിയോയും പുറത്തുവന്നിരുന്നു.

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

Latest Videos
Follow Us:
Download App:
  • android
  • ios