കുളിയ്ക്കുന്നതിനിടെ വെള്ളച്ചാട്ടം ഐസായി, എംബിബിഎസ് വിദ്യാർഥി മഞ്ഞിൽക്കുടുങ്ങി മരിച്ചു

മകൻ്റെ മൃതദേഹം നാട്ടിലെത്തിക്കാൻ കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡിയുമായി ബന്ധപ്പെട്ടതായി ചന്ദുവിൻ്റെ മാതാപിതാക്കൾ പറഞ്ഞു.

Andhra Student Dies After Getting Trapped In Frozen Waterfall

ഹൈദരാബാദ്: കിർഗിസ്ഥാനിൽ തണുത്തുറഞ്ഞ വെള്ളച്ചാട്ടത്തിനടിയിൽ കുടുങ്ങി ആന്ധ്രാപ്രദേശ് സ്വദേശി 21 കാരനായ മെഡിക്കൽ വിദ്യാർഥി മരിച്ചു. ആന്ധ്രാപ്രദേശ് അനകപ്പള്ളിയിൽ നിന്നുള്ള ദാസരി ചന്തു എന്ന വിദ്യാർഥിയാണ് മരിച്ചത്. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥിനിയായിരുന്നു ചന്തു. സുഹൃത്തുക്കളായ നാല് വിദ്യാർഥികൾക്കൊപ്പം ഞായറാഴ്ച വെള്ളച്ചാട്ടം കാണാൻ പോയതായിരുന്നു ചന്തു. 
കുളിക്കുന്നതിനിടെ മഞ്ഞുപാളിയിൽ കുടുങ്ങിയാണ് ചന്തു മരിച്ചത്.

Read More... 50 അടി താഴ്ചയുള്ള കിണർ വൃത്തിയാക്കാനിറങ്ങി, താഴെയെത്തിയതും ശ്വാസംമുട്ടി; തൊഴിലാളിക്ക് രക്ഷയായി ഫയർഫോഴ്സ്

മകൻ്റെ മൃതദേഹം നാട്ടിലെത്തിക്കാൻ കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡിയുമായി ബന്ധപ്പെട്ടതായി ചന്ദുവിൻ്റെ മാതാപിതാക്കൾ പറഞ്ഞു. കേന്ദ്രമന്ത്രി കിർഗിസ്ഥാൻ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മൃതദേഹം അനകപ്പള്ളിയിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടെന്നും അവർ പറഞ്ഞു. 

Latest Videos
Follow Us:
Download App:
  • android
  • ios