വില്ലൻ 'അനാഫൈലക്സിസ്'; പാര്‍സൽ വാങ്ങിയ ബട്ടര്‍ ചിക്കൻ കഴിച്ച 27കാരന്‍ കുഴഞ്ഞുവീണ് മരിച്ച സംഭവം, കാരണം ഇതാണ്

ഒരു ടേക്ക് എവേ സ്ഥാപനത്തില്‍ നിന്ന് പാര്‍സലായി വാങ്ങിയ ബട്ടര്‍ ചിക്കനില്‍ നിന്ന് ഒരു കഷണം കഴിച്ചപ്പോള്‍ തന്നെ 27കാരനായ യുവാവ് കുഴഞ്ഞുവീഴുകയായിരുന്നു.

anaphylaxis the reason behind mans death after eating butter chicken curry in uk

ഇംഗ്ലണ്ട്: ബട്ടര്‍ ചിക്കന്‍ കറി കഴിച്ച യുവാവ് കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ കാരണമായത് അനാഫൈലക്സിസ് എന്ന അലർജിയാണെന്ന് കണ്ടെത്തൽ. യുകെയിലാണ് സംഭവം. ഒരു ടേക്ക് എവേ സ്ഥാപനത്തില്‍ നിന്ന് പാര്‍സലായി വാങ്ങിയ ബട്ടര്‍ ചിക്കൻ കറിയില്‍ നിന്ന് ആദ്യത്തെ തവണ കഴിച്ചപ്പോള്‍ തന്നെ 27കാരനായ യുവാവ് കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണം സംഭവിച്ചു.

ഇംഗ്ലണ്ടിലെ ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ ബറി സ്വദേശിയായ ജോസഫ് ഹിഗ്ഗിന്‍സണ്‍ എന്ന യുവാവാണ് മരിച്ചത്. മെക്കാനിക്കായി ജോലി ചെയ്യുന്ന ഹിഗ്ഗിന്‍സണ്‍ വാങ്ങിയ ബട്ടര്‍ ചിക്കന്‍ കറിയില്‍ ബദാം അടങ്ങിയിരുന്നതായി വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ നട്സ്, ബദാം എന്നിവയോടുള്ള അലര്‍ജിയായ അനാഫൈലക്സിസ് ബാധിതനായിരുന്നു ഈ യുവാവ്. ബട്ടര്‍ ചിക്കനിലുണ്ടായിരുന്ന ബദാമിനോടുള്ള അലര്‍ജിയാണ് യുവാവിന്‍റെ മരണത്തിന് കാരണമായത്. ബട്ടർ ചിക്കനിൽ അടങ്ങിയ ബദാമിനോടുള്ള അലർജിയാണ് യുവാവിന്റെ മരണ കാരണമെന്ന് കൊറോണർ കോടതി സ്ഥിരീകരിച്ചു.

Read Also -  അവസരങ്ങളുടെ ചാകര, ഉയരെ പറക്കാം, ഉയര്‍ന്ന ശമ്പളം; വമ്പൻ റിക്രൂട്ട്മെന്‍റ്, ഒന്നും രണ്ടുമല്ല 2000 ഒഴിവുകൾ

ജോസഫിന് തന്റെ രോഗാവസ്ഥയെ കുറിച്ച് അറിയാമായിരുന്നു. എന്നാല്‍ മുൻപ് നട്സ് അടങ്ങിയ ഭക്ഷണം കഴിച്ചപ്പോൾ കാര്യമായ പ്രശ്നം ഉണ്ടായിട്ടില്ലെന്നതിനാലാണ് ഹി​ഗ്​ഗിൻസൺ ബട്ടർ ചിക്കൻ കഴിച്ചതെന്നാണ് കരുതുന്നത്. 2022 ഡിസംബർ 28ന് കുടുംബത്തിനൊപ്പം ഭക്ഷണം കഴിക്കുന്നതിനിടെയാണ് ഹിഗ്ഗിൻസൺ കുഴഞ്ഞു വീണത്. മരിക്കുന്നതിന് മാസങ്ങൾക്ക് മുൻപാണ് ഹിഗ്ഗിൻസണ് അലർജിയുണ്ടെന്ന് കണ്ടെത്തിയത്. അലർജി പ്രതിപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന ഉപകരണമായ എപിപെൻ ഹിഗ്ഗിൻസണ്‍ കൈവശം കരുതിയിരുന്നു. അടിയന്തിര വൈദ്യ ഇടപെടൽ ഉണ്ടായിരുന്നിട്ടും ഹിഗ്ഗിൻസന്‍റെ അവസ്ഥ അതിവേഗം വഷളായി. 

2022 ഡിസംബര്‍ 28 ന് കുഴഞ്ഞുവീണ ജോസഫ്, 2023 ജനുവരി നാലിന് മരണത്തിന് കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന് കൊറോണർ കോടതി വിഷയത്തിൽ ഇടപെടുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. മരണകാരണം അലർജിയാണെന്ന് പാത്തോളജിസ്റ്റ് ഡോ ഫിലിപ്പ് ലംബ് സ്ഥിരീകരിച്ചു. വിഭവത്തിൽ ബദാം ഉണ്ടെന്ന് മെനുവിൽ വ്യക്തമായി പറഞ്ഞിരുന്നു. മെനുവില്‍ ബട്ടര്‍ ചിക്കനില്‍ ബദാം പരിപ്പുകളുണ്ട് എന്ന് എഴുതിയതിനാല്‍ ടേക്ക് എവേക്കെതിരെ നടപടികള്‍ സ്വീകരിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.  

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios