Asianet News MalayalamAsianet News Malayalam

പാകിസ്ഥാനിൽ ഭൂചലനം; 5.8 തീവ്രത രേഖപ്പെടുത്തി, ദില്ലിയിലും സമീപ പ്രദേശങ്ങളിലും പ്രകമ്പനം

പഞ്ചാബ് പ്രവിശ്യയുടെ തെക്കുപടിഞ്ഞാറൻ ഭാഗത്ത് ദേര ഗാസി ഖാൻ മേഖലയ്ക്ക് സമീപം 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

5.8 magnitude earthquake in Pakistan tremors felt in Delhi NCR and other states
Author
First Published Sep 11, 2024, 2:46 PM IST | Last Updated Sep 11, 2024, 2:46 PM IST

ഇസ്ലാമാബാദ്: തലസ്ഥാനമായ ഇസ്ലാമാബാദ് ഉൾപ്പെടെ പാകിസ്ഥാന്‍റെ ചില ഭാഗങ്ങളിൽ ഭൂചലനം. 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇസ്ലാമാബാദിന് പുറമെ പഞ്ചാബ്, ഖൈബർ പഖ്‍തൂണ്‍ പ്രവിശ്യകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ദില്ലിയിൽ പ്രകമ്പനം അനുഭവപ്പെട്ടു.

ഉച്ചയ്ക്ക് 12:28 നാണ് പാകിസ്ഥാനിൽ ഭൂമികുലുക്കമുണ്ടായത്. റിക്ടർ സ്കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തി. പഞ്ചാബ് പ്രവിശ്യയുടെ തെക്കുപടിഞ്ഞാറൻ ഭാഗത്ത് ദേര ഗാസി ഖാൻ മേഖലയ്ക്ക് സമീപം 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇന്ത്യ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടെന്നാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ അറിയിച്ചത്. അതേസമയം റിക്ടർ സ്‌കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉച്ചയ്ക്ക് 12.58ന് പാകിസ്ഥാനിൽ ഉണ്ടായതായി ഇന്ത്യയുടെ നാഷണൽ സെന്‍റർ ഫോർ സീസ്‌മോളജി അറിയിച്ചു. ഡൽഹി, ഉത്തർ പ്രദേശ്, ഹരിയാന, പഞ്ചാബ്, ജമ്മു കശ്മീർ എന്നിവിടങ്ങളിലാണ് പ്രകമ്പനം അനുഭവപ്പെട്ടത്.   

വിയറ്റ്നാമിനെ തകർത്ത് യാഗി; മരണം 143 ആയി, 58 പേരെ കാണാനില്ല, 21 ലക്ഷം ഹെക്ടർ പ്രദേശത്തെ കൃഷി നശിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios