19 കുട്ടികളെ പ്രസവിച്ചു, 20-ാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചു, ഓരോ കുട്ടിക്കും ഓരോ അച്ഛൻ; മാർത്തക്ക് സർക്കാർ സഹായം
തനിക്ക് ഗർഭം ധരിക്കാൻ കഴിയുന്ന കാലം വരെ തുടരുമെന്ന് മാർത്ത പറഞ്ഞു. കുട്ടികളുടെ അച്ഛന്മാരെല്ലാം വ്യത്യസ്തരാണെന്നതാണ് മറ്റൊരു പ്രത്യേകത.
ബൊഗൊറ്റ: കൊളംബിയ തന്റെ ഇരുപതാമത്തെ കുഞ്ഞിന് ജന്മം നൽകാനൊരുങ്ങി 39കാരിയായ യുവതി. കൊളംബിയയിലെ മെഡെലിൻ സ്വദേശിയായ മാർത്തയാണ് ഇരുപതാമത്തെ കുഞ്ഞിന് ജന്മം നൽകാനൊരുങ്ങുന്നത്. തനിക്ക് ഗർഭം ധരിക്കാൻ കഴിയുന്ന കാലം വരെ തുടരുമെന്ന് മാർത്ത പറഞ്ഞു. കുട്ടികളുടെ അച്ഛന്മാരെല്ലാം വ്യത്യസ്തരാണെന്നതാണ് മറ്റൊരു പ്രത്യേകത. നിലവിൽ മാർത്തയുടെ 17 കുട്ടികൾ 18 വയസ്സിന് താഴെയുള്ളവരാണ്.
കുട്ടികളെ പ്രസവിക്കുന്നതിന് മാർത്തയ്ക്ക് സർക്കാർ ധനസഹായവും നൽകുന്നു. അതുകൊണ്ടുതന്നെ ഗർഭം ധരിക്കുന്നതും പ്രസവിക്കുന്നതും തനിക്ക് ബിസിനസ് പോലെയാണെന്ന് മാർത്ത പറയുന്നു. വലിയ കുട്ടികൾക്ക് 76 ഡോളറും ചെറിയ കുട്ടികൾക്ക് 30.50 ഡോളറുമാണ് ലഭിക്കുന്നത്. ഏകദേശം 510 ഡോളർ കൊളംബിയൻ സർക്കാർ പ്രതിമാസം മാർത്തക്ക് നൽകുന്നു. എങ്കിലും മൂന്ന് കിടപ്പുമുറികൾ മാത്രമുള്ള ചെറിയൊരു വീട്ടിലാണ് മാർത്തയും കുട്ടികളും താമസിക്കുന്നത്. മൂത്ത കുട്ടികൾ സോഫയിലാണ് കിടന്നുറങ്ങുന്നത്.
Read More.... ഭാര്യയായ പെണ്‍കുട്ടിയെ കണ്ടെത്തിയത് എഐ സഹായത്തോടെയെന്ന് യുവാവ്; ഇങ്ങനെയൊരു സാധ്യത!
സർക്കാർ സഹായം ലഭിക്കുന്നുണ്ടെങ്കിലും കുട്ടികളെ വളർത്താൻ ഈ തുക മാത്രം തികയുന്നില്ലെന്ന് മാർത്ത പറയുന്നു. എല്ലാവർക്കും പോഷക സമൃദ്ധമായ ഭക്ഷണം നൽകാൻ പലപ്പോഴും പ്രയാസമുണ്ട്. നാട്ടുകാരിൽനിന്നും അയൽവാസികളിൽ നിന്നും മാർത്തക്ക് സഹായം ലഭിക്കുന്നുണ്ട്. കുട്ടികളുടെ പിതാക്കന്മാർ ഉത്തരവാദിത്തമില്ലാത്തവരാണെന്നും കുട്ടികളെ നോക്കുന്നില്ലെന്നും മാർത്ത ആരോപിച്ചു.