ബോട്ട് മുങ്ങി 27 കുടിയേറ്റക്കാർ മരിച്ചു, 87 പേരെ രക്ഷപ്പെടുത്തി; സംഭവം ടുണീഷ്യയിൽ
മെഡിറ്ററേനിയൻ കടൽ കടക്കാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടം.
ടുണിസ്: ടുണീഷ്യയിൽ കുടിയേറ്റക്കാർ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മുങ്ങി 27 പേർ മരിച്ചു. 87 പേരെ രക്ഷപ്പെടുത്തി. ആഫ്രിക്കയിൽ നിന്നുള്ള കുടിയേറ്റക്കാരാണ് ബോട്ടിലുണ്ടായിരുന്നത്. മെഡിറ്ററേനിയൻ കടൽ കടക്കാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടം.
ടുണീഷ്യ കോസ്റ്റ് ഗാർഡാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സ്ഫാക്സ് നഗരത്തിന് സമീപമാണ് ബോട്ടുകൾ മുങ്ങിയത്. കഴിഞ്ഞ മാസം ഇതേ പ്രദേശത്ത് ടുണീഷ്യയുടെ തീരസംരക്ഷണ സേന 30 ഓളം കുടിയേറ്റക്കാരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. യൂറോപ്പിലേക്ക് പോകുമ്പോഴാണ് ബോട്ട് മുങ്ങിയത്.
കുടിയേറ്റ പ്രതിസന്ധി ടുണീഷ്യയെ പിടിമുറുക്കുകയാണ്. യൂറോപ്പിൽ മെച്ചപ്പെട്ട ജീവിതം തേടിയാണ് അനധികൃതമായി ബോട്ടുകളിൽ പോകുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം