ജീവിതം രക്ഷപ്പെടണം, യൂറോപ്പിലേക്ക് എത്താനുള്ള ശ്രമത്തിനിടയിൽ ബോട്ട് മുങ്ങി, കുട്ടികൾ അടക്കം മരിച്ചത് 22 പേർ
യൂറോപ്പിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിക്കുന്ന മധ്യേഷ്യയിൽ നിന്നും ആഫ്രിക്കയിൽ നിന്നള്ളവരുടെ പാതയിലെ പ്രധാന ഇടങ്ങളിലൊന്നാണ് തുർക്കി
അങ്കാറ: തുർക്കി തീരത്ത് അഭയാർഥികൾ സഞ്ചരിച്ച ബോട്ട് മുങ്ങി 22 പേർ മരിച്ചു. മരിച്ചവരിൽ ഏഴ് കുട്ടികളും ഉൾപ്പെടും. അപകടത്തിൽപ്പെട്ട രണ്ട് പേരെ കോസ്റ്റ്ഗാർഡ് രക്ഷപ്പെടുത്തി. ബോട്ടിൽ എത്രപേർ ഉണ്ടായിരുന്നു എന്നതിൽ കൃത്യമായ കണക്കില്ലാത്തത് രക്ഷാദൗത്യത്തിന് വെല്ലുവിളി ഉയർത്തിയതായി അധികൃതർ പ്രതികരിക്കുന്നത്. ഓരോ വർഷവും ഇത്തരത്തിൽ ആയിരങ്ങൾക്ക് ആണ് യൂറോപ്പിലേക്ക് കടക്കാൻ ശ്രമിക്കുന്നത്.
തുർക്കിയുടെ വടക്കൻ പ്രവിശ്യയായ കാനാക്കാലേയിലാണ് സംഭവം. രണ്ട് പേരെ മാത്രമാണ് കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തിയതെന്നും മറ്റുള്ളവർ സ്വയം നീന്തി രക്ഷപ്പെടുകയായിരുന്നെന്നാണ് കാനാക്കാലേ ഗവർണറുടെ ഓഫീസ് സംഭവത്തേക്കുറിച്ച് വിശദമാക്കുന്നത്. ഒരു വിമാനം, രണ്ട് ഹെലികോപ്ടർ. 18 കപ്പലുകൾ എന്നിവ രക്ഷാപ്രവർത്തനത്തിൽ ഭാഗമായെന്നും അധികൃതർ വെള്ളിയാഴ്ച വ്യക്തമാക്കി. യൂറോപ്പിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിക്കുന്ന മധ്യേഷ്യയിൽ നിന്നും ആഫ്രിക്കയിൽ നിന്നള്ളവരുടെ പാതയിലെ പ്രധാന ഇടങ്ങളിലൊന്നാണ് തുർക്കി.
ഇറ്റലിയിലേക്കും ലണ്ടനടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളിലേക്കും കടൽമാർഗം എത്താനാണ് അഭയാർത്ഥികൾ ഈ ബോട്ട് പാത ഉപയോഗിക്കുന്നത്. ഈ ആഴ്ചയിൽ തന്നെ ഇത്തരത്തിലുള്ള 93 അഭയാർത്ഥികളെയാണ് തുർക്കിയുടെ കോസ്റ്റ്ഗാർഡ് പിടികൂടിയത്. ഇത്തരത്തിലുള്ള ബോട്ട് അപകടങ്ങൾ ആദ്യമായല്ല ഈ മേഖലയിൽ സംഭവിക്കുന്നത്. 2023ൽ ഇറ്റലിയിലേക്കുള്ള മത്സ്യബന്ധന ബോട്ട് മുങ്ങി 500ഓളം പേരാണ് മരിച്ചത്. 400 പേരെ മാത്രം വഹിക്കാൻ സാധ്യമാകുന്ന മത്സ്യബന്ധന ബോട്ടിൽ 700ൽ അധികം അനധികൃത കുടിയേറ്റക്കാരാണ് ഉണ്ടായിരുന്നത്. മെഡിറ്ററേനിയൻ കടലിൽ ഈ കപ്പൽ മുങ്ങുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം