ഭൂട്ടാനിൽ ഇന്ത്യൻ സേനയുടെ ഹെലികോപ്റ്റർ തകർന്നുവീണ് 2 മരണം
യോന്‍ഫുല വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടയിലുണ്ടായ അപകടത്തില്‍രണ്ടുപേര്‍ കൊല്ലപ്പെട്ടു. ഇന്ത്യൻ ആർമിയുടെ പൈലറ്റും ഭൂട്ടാൻ സൈനികനുമാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. ഉച്ചക്ക് ഒന്നരയോടയാണ് അപകടമുണ്ടായത്.
യോന്‍ഫുല(ഭൂട്ടാന്‍): ഭൂട്ടാനിൽ ഇന്ത്യൻ സേനയുടെ ഹെലികോപ്റ്റർ തകർന്നുവീണ് രണ്ട് പേർ മരിച്ചു. ഭൂട്ടാനിലെ യോന്‍ഫുല ആഭ്യന്തര വിമാനത്താവളത്തിലാണ് ഇന്ത്യന്‍ സേനയുടെ ചേതക് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. അരുണാചല്‍ പ്രദേശിലെ കിര്‍മുവില്‍ നിന്ന് ഭൂട്ടാനിലേക്ക് തിരിച്ച ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്.
കനത്ത മൂടല്‍ മഞ്ഞുമൂലം ലാന്‍ഡിഗിന് കാഴ്ചക്കുറവ് അനുഭവപ്പെട്ടതാണ് ഹെലികോപ്റ്റര്‍ തകരാന്‍ കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
യോന്‍ഫുല വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടയിലാണ് അപകടം. ഇന്ത്യൻ ആർമിയുടെ പൈലറ്റും ഭൂട്ടാൻ സൈനികനുമാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്.
ഉച്ചക്ക് ഒന്നരയോടയാണ് അപകടമുണ്ടായത്. ലഫ്.കേണല്‍ റാങ്കിലുള്ള സൈനികനും ഭൂട്ടാന്‍ സൈനികനുമാണ് അപകടത്തില്‍ മരിച്ചത്.
ഇന്ത്യന്‍ സേനയുടെ പരിശീലത്തിന് എത്തിയതായിരുന്നു ഭൂട്ടാന്‍ സൈനികന്‍. കെന്‍ടോങ്മണി മലനിരകളിലേക്കാണ് ചേതക് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. ഒരുമണിയോടെയാണ് ഹെലികോപ്റ്ററുമായുള്ള റേഡിയോ ബന്ധം നഷ്ടമായതെന്ന് ഇന്ത്യന്‍ സേനാ വക്താവ് അറിയിച്ചു.
അപകടത്തില്‍പ്പെട്ടവരുടെ ഭൗതീകാവശിഷ്ടം കണ്ടെത്താനുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി ഇന്ത്യന്‍ സേനാ വക്താവ് കൂട്ടിച്ചേര്‍ത്തു. ഹെലികോപ്റ്ററിന്‍റെ അവശിഷ്ടങ്ങള്‍ നാട്ടുകാര്‍ കണ്ടെത്തിയതായാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.