10 വയസുകാരിയായ മകളെ കൊലപ്പെടുത്തിയ കേസ്, യുകെയിൽ പാകിസ്ഥാനി ദമ്പതികൾക്ക് ജീവപര്യന്തം

കുട്ടിയുടെ ശരീരത്തിസ്‍ 71 മുറിവുകളും 25 എല്ലുകൾക്ക് ഒടിവും സംഭവിച്ചിരുന്നതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ആറു വയസ്സ് മുതൽ കുട്ടിയെ ഇരുവരും ചേർന്ന് ക്രൂര പീഡനത്തിനിരയാക്കിയെന്ന് പൊലീസ് കോടതിയിൽ കുറ്റപത്രം നൽകി

10 year old Pak  girl murder Parents gets life term jail

ലണ്ടൻ: ലണ്ടനിൽ പാക് വംശജയായ പെൺകുട്ടിയുടെ മരണത്തിൽ പിതാവിനും രണ്ടാനമ്മയ്ക്കും ജീവപര്യന്ത ശിക്ഷ വിധിച്ച് ബ്രിട്ടൻ കോടതി. 10 വയസ്സുകാരിയായ സാറാ ഷെരീഫിന്റെ കൊലപാതകക്കേസിലാണ് കോടതി വിധി പറഞ്ഞത്. കേസിലെ പ്രതികളായ പിതാവ് ഉർഫാൻ ഷെരീഫ് (43), രണ്ടാനമ്മ ബീനാഷ ബട്ടൂൽ (30) എന്നിവരെ ലണ്ടൻ ഓൾഡ് ബെയ്‌ലി കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. പിതാവ് ഉർഫാന് 40 വർഷവും ബീനാഷയ്ക്ക് 33 വർഷവുമാണ് തടവുശിക്ഷ. കൊലപാതകത്തിന് ശേഷം ഉർഫാനും ബീനാഷയും പാകിസ്ഥാനിലേക്ക് രക്ഷപ്പെട്ടെങ്കിലും  ഇസ്‌ലാമാബാദിൽ നിന്ന് ലണ്ടനിലേക്ക് തിരികെ എത്തിച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൈകാര്യം ചെയ്തതിൽ ഏറ്റവും പ്രതിസന്ധി നിറഞ്ഞതും സങ്കീർണവുമായിരുന്നു സാറാ കേസ് എന്ന് പൊലീസ് പറഞ്ഞു. 

2023 ഓഗസ്റ്റിലാണ് ആൾതാമസമില്ലാത്ത വീട്ടിൽ 10 വയസ്സാരി സാറയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ക്രൂരമർദ്ദനത്തിനിരയായാണ് സാറ മരിച്ചതെന്ന് പോസ്റ്റ്‌മോർട്ടത്തിൽ തെളിഞ്ഞു. കുട്ടിയുടെ ശരീരത്തിസ്‍ 71 മുറിവുകളും 25 എല്ലുകൾക്ക് ഒടിവും സംഭവിച്ചിരുന്നതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ആറു വയസ്സ് മുതൽ കുട്ടിയെ ഇരുവരും ചേർന്ന് ക്രൂര പീഡനത്തിനിരയാക്കിയെന്ന് പൊലീസ് കോടതിയിൽ കുറ്റപത്രം നൽകി. ഇരുമ്പ് ദണ്ഡും ക്രിക്കറ്റ് ബാറ്റുമുപയോ​ഗിച്ചും കുട്ടിയെ മർദ്ദിച്ചു.

ശുചിമുറി ഉപയോഗിക്കുന്നതിൽനിന്നും വിലക്കിയെന്നും പറയുന്നു. വിചാരണ വേളയിൽ പ്രതികൾ പശ്ചാത്താപത്തിന്റെ ഒരു കണിക പോലും കാണിച്ചില്ലെന്നും ശിക്ഷാ വിധിയിൽ ജഡ്ജി ജോൺ കവാനി നിരീക്ഷിച്ചു. കുട്ടിയോട് എങ്ങനെയാണ് ഇവർ ഇത്ര ക്രൂരമായി പെരുമാറിയതെന്ന് ചിന്തിക്കാൻ പോലും സാധിക്കുന്നില്ലെന്ന് കുഞ്ഞിന്റെ അമ്മ ഓൾ​ഗ കോടതി വിധിക്ക് ശേഷം പ്രതികരിച്ചു. 

Latest Videos
Follow Us:
Download App:
  • android
  • ios