അമേരിക്കയിൽ പുതുവർഷം ആഘോഷിക്കുന്നവർക്കിടയിലേക്ക് ട്രെക്ക് ഓടിച്ച് കയറ്റി, വെടിയുതിർത്ത് അക്രമി, 10 മരണം

പുതുവർഷാഘോഷം നടത്തിയവർക്കിടയിലേക്ക് വാഹനം ഓടിച്ച് കയറ്റിയ ശേഷം വെടിയുതിർത്ത് അക്രമി. അമേരിക്കയിൽ 10 പേർ കൊല്ലപ്പെട്ടു. നിരവധിപ്പേർക്ക് പരിക്ക്.

10 killed and 30 injured in New Orleans truck driven into crowd gun fire 1 January 2025

ന്യൂ ഓർലീൻസ്: അമേരിക്കയിലെ ന്യൂ ഓർലീൻസിൽ പുതുവർഷാഘോഷം നടത്തുകയായിരുന്ന ആളുകൾക്കിടയിലേക്ക് ട്രെക്ക് ഇടിച്ച് കയറി പത്തിലേറെ പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ന്യൂ ഓർലീൻസിലെ ബർബൺ സ്ട്രീറ്റിലാണ് അപകടമുണ്ടായത്. അമിത വേഗത്തിലെത്തിയ വെള്ള നിറത്തിലുള്ള ട്രെക്ക് ആളുകൾക്കിടയിലേക്ക് ഓടിച്ച് കയറ്റിയാണ് സംഭവം. വാഹനം ഓടിച്ചിരുന്നയാൾ ആക്രമണത്തിന് പിന്നാലെ ട്രെക്കിന് പുറത്തിറങ്ങി വെടിയുതിർത്തതായാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇയാൾക്കെതിരെ പൊലീസും വെടിവച്ചിരുന്നതായാണ് ദൃക്സാക്ഷികളെ ഉദ്ധരിച്ച് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

ക്രിസ്തുമസ് മാർക്കറ്റിലേക്ക് കാറോടിച്ച് കയറ്റിയത് 50കാരനായ സൗദി പൗരൻ; മരിച്ചവരിൽ ഒരു കുട്ടിയും

30 ലേറെ പേർക്ക് ആക്രമണത്തിൽ പരിക്കേറ്റതായാണ് പുറത്ത് വരുന്ന വിവരം. ആക്രമണത്തെ ന്യൂ ഓർലീൻസ് മേയർ അപലപിച്ചു. ആക്രമണം എഫ്ബിഐ അന്വേഷിക്കുകയാണ്. വിനോദ സഞ്ചാര കേന്ദ്രമായ ഇവിടെ പതിനായിരങ്ങളാണ് പുതുവർഷം ആഘോഷിക്കാനായി എത്തിയിരുന്നത്.  അമേരിക്കയിലെ നൈറ്റ് ലൈഫ് ആഘോഷ കേന്ദ്രങ്ങളിലൊന്നിലാണ് വലിയ ആക്രമണം നടന്നിട്ടുള്ളത്. നടപ്പാതയിലുണ്ടായിരുന്നവരേയും ട്രെക്ക് ഇടിച്ച് തെറിപ്പിച്ചതായാണ് പുറത്ത് വരുന്ന വിവരം.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios