മനുഷ്യക്കടത്തിനെതിരെ പ്രവര്‍ത്തിക്കുന്ന യുവതികളെ ബലാത്സംഗം ചെയ്തു
- തെരുവുനാടകത്തിനിടെ തോക്കുചൂണ്ടി അതിക്രമം
- ആറു പേരടങ്ങുന്ന സംഘം യുവതികളെ ബലാത്സംഗം ചെയ്തു
റാഞ്ചി: മനുഷ്യക്കടത്തിനെതിരെ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയിലെ അംഗങ്ങളായ അഞ്ച് യുവതികളെ തോക്കുചൂണ്ടി ബലാത്സംഗം ചെയ്തു. 11 അംഗങ്ങളുള്‍പ്പെടുന്ന സംഘടനാ പ്രവര്‍ത്തകര്‍ ജാര്‍ഖണ്ഡിലെ പത്തല്‍ ഗഡിയില്‍ തെരുവുനാടകം നടക്കുന്നതിനിടയിലേക്ക് അക്രമിസംഘം ആയുധങ്ങളുമായി അതിക്രമിച്ച് കടക്കുകയായിരുന്നു. നാടകസംഘത്തിലെ പുരുഷന്മാരെ മര്‍ദ്ദിച്ച് അവശരാക്കിയ സംഘം യുവതികളെ തോക്കുചൂണ്ടി ഒഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.
പരമ്പരാഗത ആചാരങ്ങളനുസരിച്ച് ജീവിക്കുന്ന സമുദായങ്ങളാണ് പത്തല്‍ഗഡിയിലുള്ളത്. പൊലീസിനെയോ സര്‍ക്കാര്‍ ഉദ്യോഗസ്ഥരേയയോ ഗ്രാമത്തിലേക്ക് കടക്കാന്‍ ഇവര്‍ അനുവദിക്കാറില്ല. ഈ സമുദായത്തില്‍പ്പെട്ട ആളുകള്‍ തന്നെയാണ് സന്നദ്ധ സംഘടനാ പ്രവര്‍ത്തകരായ യുവതികളെ ബലാത്സംഗം ചെയ്തതെന്നാണ് പൊലീസ് വിശദമാക്കുന്നത്. 9 പേരെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലടുത്തിട്ടുണ്ട്.